Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി, എപ്പോള്‍ വേണമെങ്കിലും തീരം തൊടും

കര തൊടുമ്പോള്‍ 85 കി.മീ. വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്

Cyclone Alert Tamil Nadu
, വെള്ളി, 9 ഡിസം‌ബര്‍ 2022 (08:34 IST)
തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച മാന്‍ദൗസ് ഇന്ന് തീരം തൊടും. തമിഴ്‌നാട്-ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലായി മഹാബലിപുരത്തിനു സമീപം കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് അര്‍ധരാത്രിയോടെ മാന്‍ദൗസ് കര തൊടുമെന്നാണ് കണക്കാക്കുന്നത്. 
 
കര തൊടുമ്പോള്‍ 85 കി.മീ. വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ ദക്ഷിണ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മാന്‍ദൗസിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ 10 വരെ മാന്‍ദൗസിന്റെ സ്വാധീനത്താല്‍ തമിഴ്‌നാട്ടില്‍ മഴ കനക്കും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട് ജില്ലയിലെ 23 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തില്‍ വര്‍ക്കലയില്‍ 15ദിവസം മുമ്പ് വാങ്ങിയ ബൈക്ക് കത്തിച്ചു; യുവാവിനെതിരെ കേസ്