ഫാനി ചുഴലിക്കാറ്റ്; അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

Webdunia
ഞായര്‍, 28 ഏപ്രില്‍ 2019 (10:29 IST)
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ഭൂമധ്യരേഖ പ്രദേശത്തും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം ഫാനി ചുഴലിക്കാറ്റായി 30 ന് ആന്ധ്രാ തീരത്തെത്തും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലയെങ്കിലും നാളെ മുതല്‍ മെയ് ഒന്നുവരെ ശക്തമായ കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ കേരളതീരത്ത് രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ന് മുതല്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് അടിച്ചാൽ ശ്രദ്ധിക്കെണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
 
1. മലയോര മേഖലകളിലും ബീച്ചുകളിലും വിനോദസഞ്ചാരത്തിന് പോകാതിരിക്കുക.
 
2. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പരുകൾ 1070,1077 എന്നിവയാണ്. ഇത് എപ്പോഴും ഓർത്തിരിക്കുക.
 
3. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും പരമാവധി ഒഴിവാക്കുക.
 
4. പാലങ്ങളിലും നദിക്കരകളിലും മറ്റും കയറി നിന്ന് സെൽ‌ഫി എടുക്കുന്നത് ഒഴിവാക്കുക.
 
5. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ എന്നിവ ഉയർന്ന സ്ഥലങ്ങളിൽ സൂക്ഷിച്ച് വെയ്ക്കുക.
 
6. മുൻ‌കാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളബർ ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

അടുത്ത ലേഖനം
Show comments