Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടുകാരണം രാത്രിമുഴുവൻ ഫാനിട്ടാണോ ഉറങ്ങുന്നത് ? അപകടം വരുന്ന ഈ വഴികളെ കുറിച്ച് അറിഞ്ഞിരിക്കണം !

ചൂടുകാരണം രാത്രിമുഴുവൻ ഫാനിട്ടാണോ ഉറങ്ങുന്നത് ? അപകടം വരുന്ന ഈ വഴികളെ കുറിച്ച് അറിഞ്ഞിരിക്കണം !
, വെള്ളി, 19 ഏപ്രില്‍ 2019 (19:33 IST)
ഏതു കാലവസ്ഥയായലും ഫാനില്ലാതെ ഉറങ്ങാൻ പറ്റാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. ചൂടുകാലമായതിനാൽ ഫാൻ ഒഫാക്കുന്നതിനെ കുറിച്ച് ആരും ചിന്തിക്കുകകൂടിയില്ല. എന്നാൽ രാത്രി മുഴുവൻ ഇത്തരത്തിൽ ഫാനിട്ട് ഉറങ്ങുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം.
 
ഇന്ന് നമ്മളിൽ പലരും നേരിടുന്ന ശ്വാസ തടസത്തിന്റെ പ്രധാന കാരണം രാത്രി മുഴുവൻ ഫാനിട്ടുള്ള ഉറക്കമാണ്. പലതരത്തിലുള്ള അലർജികൾക്കും ഇത് കാരണമാകും. ഫാനിൽ നിരന്തരം അടിഞ്ഞുകൂടുന്ന പൊടി നമ്മുടെ ശ്വാസകോശങ്ങളിലേക്കാണ് എത്തിച്ചേരുന്നത്. 
 
ശരീരത്തിലെ നിർജലീകരണത്തിനും ഫാനിട്ടുള്ള ഉറക്കം കാരണമാകുന്നുണ്ട്. ഉറക്കമുണരുമ്പോൾ വലിയ ക്ഷീണം അനുഭവപ്പെടുന്നതും തൊണ്ടയിലും ചർമ്മത്തിലും അസ്വസ്ഥത തോന്നുന്നതും ഇക്കാരണത്താലാണ്. പ്രത്യേഗിച്ച് ഇടുങ്ങിയ മുറികളിൽ ഉറങ്ങുന്നവർ രാത്രി മുഴുവൻ ഫാനിടുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും.
 
ശരീരത്തിൽ നിരന്തരം ഫാനിന്റെ കാറ്റേൽക്കുന്നത്. രക്തസമ്മർദ്ദം ഉയരുന്നതിനും കാരണമാകും. രാത്രി മുഴുവനും രക്തസമ്മർദ്ദം ഉയരുന്നതും, നിർജലീകരണം സംഭവിക്കുന്നതും വലിയ അപകടങ്ങളിലേക്കാണ് നമ്മേ നയിക്കുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദ്രോഗങ്ങളും ഉള്ളവരെ ഇത് ഗുരുതരമായി തന്നെ ബാധിക്കും.   
 
കിടക്കയ്ക്ക് അരികിലായിതന്നെ ഫാനിന് ബെഡ് സ്വിച്ചുകൾ വക്കുന്നത് നിശ്ചിത സമയം കഴിയുമ്പോൽ ഫാൻ ഓഫാക്കാനാണ്. അതിനാൽ കൃത്യമായ ഇടാവേളകളിൽ ഫാൻ ഓഫാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇടവേളകളിൽ തനിയെ ഓഫ് ആവുന്ന സെൻസറുകൾ ഘടിപ്പിച്ച ഫാനുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഫാനുകളിലെ അഴുക്കും പൊടിയും ഇടക്കിടെ വൃത്തിയാക്കാനും ശ്രദ്ധിക്കണം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഭക്ഷണങ്ങള്‍ ലൈംഗിക ശേഷി ഇരട്ടിയാക്കും!