Webdunia - Bharat's app for daily news and videos

Install App

ബംഗാള്‍ ഉള്‍ക്കടലില്‍ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു: ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തു ജാഗ്രത മുന്നറിയിപ്പ്

ശ്രീനു എസ്
തിങ്കള്‍, 24 മെയ് 2021 (13:42 IST)
മധ്യ കിഴക്കന്‍  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യുനമര്ദം ഇന്നു രാവിലെ  5 .30 ഓടെ ചുഴലിക്കാറ്റായി മാറി 16 .3 °N അക്ഷാംശത്തിലും 89 .7 °E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒമാന്‍ നിര്‍ദ്ദേശിച്ച 'യാസ്' എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപെടുക.  നിലവില്‍ യാസ് ചുഴലിക്കാറ്റ് പോര്‍ട്ട് ബ്‌ളയര്‍ (ആന്‍ഡമാന്‍ ദ്വീപ് )ല്‍ നിന്ന് 600 കി .മി വടക്ക് -വടക്ക് പടിഞ്ഞാറും പാരദ്വീപില്‍ ( ഒഡീഷ ) നിന്ന് 540 കി മി തെക്ക് -തെക്കു കിഴക്കായും ബാലസോറില്‍ (ഒഡീഷ ) നിന്ന് 650 കി മി തെക്ക്-തെക്കു കിഴക്കായും ഡിഗ (പശ്ചിമ  ബംഗാള്‍ ) യില്‍ നിന്ന് 630   കി മി തെക്ക് -തെക്കു കിഴക്കായുമാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സ്ഥിതി ചെയ്യുന്നത്. 
 
വടക്ക് -വടക്ക് പടിഞ്ഞാറ്  ദിശയില്‍ സഞ്ചരിക്കുന്ന  ചുഴലിക്കാറ്റ്  അടുത്ത  24  മണിക്കൂറില്‍ ശക്തിപ്രാപിച്ചു ശക്തമായ ചുഴലിക്കാറ്റായും (Severe Cyclonic Storm)  തുടര്‍ന്നുള്ള 24  മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ചു അതിശക്തമായ  ചുഴലിക്കാറ്റായി മാറാന്‍ സാധ്യത .തുടര്‍ന്ന് വീണ്ടും വടക്കു -വടക്ക് പടിഞ്ഞാറു  ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്  വീണ്ടും  ശക്തി പ്രാപിചു മെയ് 26 നു രാവിലെയോടെ  പശ്ചിമ  ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments