Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒന്നു ചില്ലാകാന്‍ ഇറങ്ങിയതാ സാറേ..,' യുവാവിന്റെ ബൈക്ക് പൊക്കി പൊലീസ്

'ഒന്നു ചില്ലാകാന്‍ ഇറങ്ങിയതാ സാറേ..,' യുവാവിന്റെ ബൈക്ക് പൊക്കി പൊലീസ്
, തിങ്കള്‍, 24 മെയ് 2021 (10:45 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. എന്നാല്‍, പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നവര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് യുവാക്കളാണ് ഇങ്ങനെ പുറത്തിറങ്ങുന്നത്. എന്നാല്‍, പൊലീസിനെ പറ്റിച്ച് ബൈക്കില്‍ ചുറ്റാനിറങ്ങിയ ഒരു യുവാവിന് കിട്ടിയത് എട്ടിന്റെ പണിയാണ്. 
 
പൊലീസ് പരിശോധനയ്ക്ക് എത്തുന്നതിനു മുന്‍പ് അതിരാവിലെ എഴുന്നേറ്റ് ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങിയതാണ്. രാവിലെ ഇത്ര നേരത്തെ പൊലീസ് പരിശോധനയ്ക്ക് എത്തില്ലെന്ന് യുവാവ് കരുതി. വീട്ടില്‍ അടച്ചുപൂട്ടിയിരിക്കാന്‍ തുടങ്ങിയിട്ട് കുറേനാളായില്ലേ, അതുകൊണ്ട് ഒന്നു ചുറ്റിയിട്ട് വരാമെന്നായിരുന്നു പ്ലാന്‍. വരുന്ന വഴി വീട്ടിലേക്ക് ഇറച്ചിയും വാങ്ങിക്കാം എന്നു കരുതി. എന്നാല്‍, റോഡില്‍ പൊലീസുണ്ടായിരുന്നു. സത്യവാങ്മൂലം പോലും കരുതാതെയാണ് യുവാവ് ബൈക്കെടുത്ത് ഇറങ്ങിയത്. എങ്ങോട്ടാണ് പോകുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ ഇയാള്‍ സത്യം പറഞ്ഞു. 'വീട്ടില്‍ കുറേ ദിവസമായി ഇരിക്കുകയാണ്, ഒന്നു ചില്ലാകാന്‍ പുറത്തിറങ്ങിയതാണ്, വീട്ടിലേക്ക് പോത്തിറച്ചിയും വാങ്ങിക്കണം,' ഇത് കേട്ടതും പൊലീസ് ആദ്യമൊന്ന് ചിരിച്ചു. പിന്നീട് ബൈക്ക് പിടിച്ചെടുക്കുകയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു പിഴ ഈടാക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ സ്റ്റേഷനില്‍ വന്ന് ബൈക്ക് എടുക്കാമെന്നും പൊലീസ് ഇയാളോട് പറഞ്ഞു. ഇത്തരം പല സംഭവങ്ങളും ഈ ലോക്ക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് പൊലീസും പറയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്; മരണം 4,454