Select Your Language

Notifications

webdunia
webdunia
webdunia
webdunia

വർധ ചുഴലിക്കാറ്റും പാകിസ്ഥാനും തമ്മില്‍ എന്താണ് ബന്ധം; റിപ്പോര്‍ട്ടുകള്‍ പുറത്ത്!

വർധ ചുഴലിക്കാറ്റിന് പിന്നില്‍ പാകിസ്ഥാനോ ?; റിപ്പോര്‍ട്ടുകള്‍ പുറത്ത്!

വർധ ചുഴലിക്കാറ്റും പാകിസ്ഥാനും തമ്മില്‍ എന്താണ് ബന്ധം; റിപ്പോര്‍ട്ടുകള്‍ പുറത്ത്!
ചെന്നൈ , തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (17:01 IST)
തമിഴ്‌നാടിനെ വിറപ്പിച്ച വർധ ചുഴലിക്കാറ്റ് വന്നത് പാകിസ്ഥാനില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. റോസാ പുഷ്​പം എന്നർഥം വരുന്ന അറബി, ഉറുദു പദമായ വർധയ്‌ക്ക്​ ആ പേരു നൽകിയതും​ പാകിസ്ഥാനാണ്.

റോണു, ക്യാന്ദ്​, നാഡ ഇപ്പോൾ വർദയും. ഇന്ത്യൻ മെട്രോളജിക്കൽ വിഭാഗത്തി​ന്റെ അഭിപ്രായ പ്രകാരം ഈ വർഷം  ബംഗാൾ ഉൾക്കടലിൽ നിന്ന്​ രൂപംകൊണ്ട ഇന്ത്യയിലെ നാലാമ​ത്തെ പ്രധാന ചുഴലി​​ക്കൊടുങ്കാറ്റാണ്​ വർധ.

അതേസമയം, വര്‍ധ ചുഴലിക്കാറ്റില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലുമായി രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്‌തു. തമിഴ്‌നാട് സര്‍ക്കാരിനെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.  

അപ്രതീക്ഷിതമായി എത്തിയ വര്‍ധ കൊടുങ്കാറ്റിനെ സര്‍വ്വസന്നാഹങ്ങളും ഒരുക്കിയാണ് ചെന്നൈ മഹാനഗരം നേരിട്ടത്. ഞായറാഴ്ച വൈകുന്നേരം തന്നെ പൊതു അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ജോലി സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ സ്വകാര്യ കമ്പനികളോടും അവധി നല്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ഭീകരര്‍ക്ക് നല്‍കുന്ന പണം എത്രയെന്നറിഞ്ഞാല്‍ ഞെട്ടും!