മുംബൈയിൽ ദുരഭിമാനക്കൊല: മേൽജാതിയിപ്പെട്ട പെൺകുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി, കാമുകിയടക്കം എട്ടു പേർ അറസ്റ്റിൽ
മേൽജാതിയിപ്പെട്ട പെൺകുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി
മേൽജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തി. നവിമുംബൈയിലാണ് സംഭവം. സ്വപ്നിലിൻ സോനവാന എന്ന പതിനാറുകാരനെയാണ് ഏഴു പേർ ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ പതിനേഴു വയസ്സുള്ള പെൺകുട്ടിയടക്കം എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്.
ചൊവ്വാഴ്ച പെൺകുട്ടിയുടെ സഹോദരന്മാർ അടക്കമുള്ള 25 അംഗ സംഘമാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്. മർദ്ദിച്ച് അവശനിലയിലായ കുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. വിദ്യാർത്ഥിയുമായുള്ള പെൺകുട്ടിയുടെ ബന്ധം ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിന് കാരാണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് രാജേന്ദ്ര നായിക്(50), അമ്മ മാലതി നായിക് (43), സഹോദരങ്ങളായ സജേഷ് നായിക്(21), സാഗർ നായിക് (25) ഇവരുടെ സുഹൃത്തുക്കൾ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ഈ മാസം 25 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാമുകിയായ പെൺകുട്ടിയെയും റിമാൻഡ് ചെയ്തിട്ടുണ്ട്.