Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൃഷിയിടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം: ദളിതനായ നാല്‍പ്പത്തിരണ്ടുകാരനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു

ദളിതനായ നാല്‍പ്പത്തിരണ്ടുകാരനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു.

porbandher
പോര്‍ബന്ദര് , ശനി, 9 ജൂലൈ 2016 (12:04 IST)
ദളിതനായ നാല്‍പ്പത്തിരണ്ടുകാരനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. രാം സിന്‍ഗ്രാഹിയ എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഗുജറാത്തിലെ സോദന ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
 
കൃഷിയിടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവന്ന വിവരം. ഗുരുതരമായി പരുക്കേറ്റ് ഗുജറാത്തിലെ പിഡിയു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാം സിന്‍ഗ്രാഹിയ ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്.
 
ഉയര്‍ന്ന ജാതിയില്‍പ്പെട്ട നാല്‍പത്തിയാറോളം പേര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സോദന ഗ്രാമവാസികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണ്. സംഭവം പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികള്‍ ഐ എസില്‍ ചേര്‍ന്നെന്ന പരാതി അതീവഗൗരവതരം; സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും: പിണറായി വിജയന്‍