Webdunia - Bharat's app for daily news and videos

Install App

ജാമിയ സർവകലാശാലയുടെ മണ്ണിൽ ഡാനിഷ് സിദ്ദിഖിയ്ക്ക് അന്ത്യവിശ്രമം

Webdunia
ഞായര്‍, 18 ജൂലൈ 2021 (17:35 IST)
താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട വിഖ്യാത ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും. ജാമിയയിലെ ജീവനക്കാരുടെയും അവരുടെ പങ്കാളികളുടെയും പ്രായപൂർത്തിയാകാത്ത മക്ക‌ളുടെയും മൃതദേഹങ്ങളാണ് ഇവിടെ സാധാരണയായി സംസ്‌കരിക്കാറു‌ള്ളത്.
 
റോയിട്ടേഴ്‌സിനു വേണ്ടി ജോലി ചെയ്തിരുന്ന സിദ്ദിഖി, ജാമിയ മിലിയയിലെ പൂര്‍വവിദ്യാര്‍ഥി ആയിരുന്നു. സിദ്ദിഖിയുടെ മൃതദേ‌ഹം ജാമിയ ശ്മശാനത്തിൽ സംസ്‌കരിക്കണമെന്ന കുടുംബത്തിന്റെ അഭ്യര്‍ഥന സര്‍വകലാശാല വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയായിരുന്നെന്ന് പി.ആര്‍.ഒ. അഹ്മദ് അസീം അറിയിച്ചു.
 
ജാമിയയുമായി വലിയ ബന്ധമാണ് ഡാനിഷ് സിദ്ദിഖിക്കുള്ളത്. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അഖ്തര്‍ സിദ്ദിഖി ജാമിയയിലെ മുന്‍പ്രൊഫസര്‍ ആയിരുന്നു. ജാമിയയില്‍നിന്നാണ് സിദ്ദിഖി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ജാമിയയിൽ നിന്ന് തന്നെ മ്പത്തികശാസ്ത്രത്തില്‍ ബിരുദവും മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തബിരുദവും സിദ്ദിഖി സ്വന്തമാക്കിയിട്ടുണ്ട്. വെളിയാഴ്‌ച്ച താലിബാൻ ആക്രമണത്തിലാണ് പുലിറ്റ്‌സർ സമ്മാന ജേതാവ് കൂടിയായ സിദ്ദിഖി കൊല്ലപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ; മുന്നറിയിപ്പുമായി ആര്‍ബിഐ

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും

വോട്ടെടുപ്പ്: പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് നാടുകടത്തും: ഉറച്ച പ്രഖ്യാപനവുമായി ട്രംപ്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

അടുത്ത ലേഖനം
Show comments