Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത മഴയിൽ മുംബൈയിൽ മണ്ണിടിച്ചിൽ, 11 മരണം, നിരവധി പേർ കുടുങ്ങികിടക്കുന്നു

കനത്ത മഴയിൽ മുംബൈയിൽ മണ്ണിടിച്ചിൽ, 11 മരണം, നിരവധി പേർ കുടുങ്ങികിടക്കുന്നു
, ഞായര്‍, 18 ജൂലൈ 2021 (08:31 IST)
കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ മുംബൈയിൽ മരണം 11 ആയി. മുംബൈയിലെ ചെമ്പൂരിലെ ഭരത് ന​ഗറിലാണ് ദുരന്തമുണ്ടായത്. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.
 
നിർത്താതെ പെയ്‌ത മഴയെ തുടർന്ന് ശനിയാഴ്‌ച്ച രാത്രിയോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് 15 പേരെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നതിനാൽ മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല കര്‍ക്കടകമാസ പൂജകള്‍: പ്രതിദിനം 10000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിന് അനുമതി