Webdunia - Bharat's app for daily news and videos

Install App

മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം

പ്രണയിച്ച വ്യക്തിക്കൊപ്പം കുടുംബത്തിന്റെ സമ്മതമില്ലാതെ യുവതി ഇറങ്ങി പോവുകയായിരുന്നു.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 ജൂണ്‍ 2025 (14:08 IST)
മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയ യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം. ബംഗാളിലെ ഷിബിനിബാസ് ഗ്രാമത്തിലാണ് സംഭവം. പ്രണയിച്ച വ്യക്തിക്കൊപ്പം കുടുംബത്തിന്റെ സമ്മതമില്ലാതെ യുവതി ഇറങ്ങി പോവുകയായിരുന്നു. പിന്നാലെ ജീവിച്ചിരിക്കുന്ന പെണ്‍കുട്ടി മരിച്ചതായി കുടുംബം കണക്കാക്കുകയും മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
 
കുടുംബത്തെ പെണ്‍കുട്ടി അപമാനിച്ചതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ നടത്തിയതെന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. പെണ്‍കുട്ടി വീട് വിട്ട് പന്ത്രണ്ടാം ദിനമാണ് മരണാനന്തര ചടങ്ങുകള്‍ കുടുംബം നടത്തിയത്. ചടങ്ങുകള്‍ക്ക് സമീപം പെണ്‍കുട്ടിയുടെ ഫോട്ടോ മാലയിട്ട് വച്ചു. അതിന് സമീപം ഒരു പുരോഹിതന്‍ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയും കര്‍മ്മങ്ങള്‍ക്ക് വീട്ടുകാര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
 
ഞങ്ങള്‍ക്ക് അവള്‍ മരിച്ചത് പോലെയാണെന്നും അവളുടെ എല്ലാ വസ്തുക്കളും ഇതിനോടകം തന്നെ കത്തിച്ചു കളഞ്ഞു എന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരെ വിമര്‍ശിച്ച് നിരവധി പേര്‍ കമന്റുമായി എത്തി. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു. അതേസമയം കൊല്ലാതെ വിട്ടത് തന്നെ ഭാഗ്യമെന്നാണ് ചിലര്‍ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം

സംസ്ഥാനത്ത് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഈ ആഴ്ച സംസ്ഥാനത്ത് മഴ കനക്കും

Israel - Iran Ceasefire, 10 Points: ട്രംപ് കടാക്ഷത്തില്‍ വെടിനിര്‍ത്തലെന്ന് ഇസ്രയേല്‍; സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ നീക്കത്തില്‍ 'ടെന്‍ഷന്‍'

VS Achuthanandan Heath Condition: വി.എസ്.അച്യുതാനന്ദന്‍ ഐസിയുവില്‍ തുടരുന്നു; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Iran- Israel Ceasefire: ഒടുവിൽ സമാധാനം,മിഡിൽ ഈസ്റ്റ് ശാന്തിയിലേക്ക്, വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രായേലും, കരാർ ലംഘിക്കരുതെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments