പ്രാർത്ഥനകൾ വിഫലം; ഉന്നാവിൽ ബലാത്സംഗക്കേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരിച്ചു

ലൈംഗിക പീഡനം നൽകിയതിനു പരാതി നല്‍കിയതിനു പ്രതികള്‍ തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച ഉന്നാവൊയിലെ പെൺകുട്ടി മരണത്തിന് കീഴടങ്ങി.

തുമ്പി ഏബ്രഹാം
ശനി, 7 ഡിസം‌ബര്‍ 2019 (07:50 IST)
ലൈംഗിക പീഡനം നൽകിയതിനു പരാതി നല്‍കിയതിനു പ്രതികള്‍ തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച ഉന്നാവൊയിലെ പെൺകുട്ടി മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് പെൺകുട്ടി മരിച്ചത്. അതീവഗുരുതരാവസ്ഥയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയ്ക്ക് രാത്രി 11.10ഓടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇതിന് ഉടനടി ചികിത്സ ലഭ്യമാക്കിയെങ്കിലും 11.40ഓടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് ന്യൂഡൽഹി സഫ്ദര്‍ജങ് ആശുപത്രിയുടെ ഔദ്യോഗിക സ്ഥിരീകരണം
 
പൊള്ളലേറ്റ ഉടൻ പ്രാഥമിക ഘട്ട ചികിത്സ ലഭ്യമാക്കാൻ വൈകിയതായിരുന്നു കുട്ടിയുടെ അവസ്ഥ വഷളാക്കിയത്. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 11.40ഓടെയാണ് മരണമുണ്ടായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 
വിവാഹവാഗ്ദാനം നല്‍കിയ ആള്‍ സുഹത്തുമൊത്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പരാതി നല്‍കിയതിന് ഇയാളടക്കം അഞ്ചു പേര്‍ ചേര്‍ന്ന് തീകൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഉന്നാവിൽ നിന്ന് കേസിന്‍റെ ഭാഗമായി റായ്ബറേലിയിലെ കോടതിയിലേയ്ക്ക് പോകാനായി ഇറങ്ങുമ്പോഴായിരുന്നു ആക്രമണം. ആദ്യം ലക്നൗവിലെ ആശുപത്രിയിലാണ് പെൺകുട്ടിയെ എത്തിച്ചതെങ്കിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments