സൈന്യത്തിന്റെ കൈയില്‍ ഇനി മാരക പ്രഹര ശേഷിയുള്ള ഗണ്ണുകള്‍; ഇന്ത്യ 15,935 കോ​ടിയുടെ ആയുധങ്ങള്‍ വാങ്ങുന്നു

സൈന്യത്തിന്റെ കൈയില്‍ ഇനി മാരക പ്രഹര ശേഷിയുള്ള ഗണ്ണുകള്‍; ഇന്ത്യ 15,935 കോ​ടിയുടെ ആയുധങ്ങള്‍ വാങ്ങുന്നു

Webdunia
ചൊവ്വ, 13 ഫെബ്രുവരി 2018 (19:41 IST)
പാകിസ്ഥാനുമായുള്ള ബന്ധം ആടിയുലഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സാ​യു​ധ​ സേ​ന​യ്ക്കാ​യി 15,935 കോ​ടി രൂ​പ​യു​ടെ പു​തി​യ ആ​യു​ധ​ങ്ങ​ൾ വാ​ങ്ങുന്നു. പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീരുമാനം.

കരാറിലുൾപ്പെട്ട ലൈറ്റ് മെഷീൻ ഗണ്ണുകൾ എത്രയും വേഗം സൈന്യത്തിനെത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതിനായി 1819 കോടി രൂപ ചെലവാകും. 7.4 ല​ക്ഷം തോ​ക്കു​ക​ളാ​ണ് വിദേശത്തു നിന്നും വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി പ്രകാരം മാരക പ്രഹര ശേഷിയുള്ള മെഷീൻ ഗണ്ണുകളാകും ഇന്ത്യ വാങ്ങുക.

പാകിസ്ഥാനുമായുള്ള ബന്ധം മോശമായി തുടരുന്നതും ചൈനീസ് അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതുമാണ് ആയുധങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. അതേസമയം, ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments