Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുര്‍മീതിന്റെ ആശ്രമത്തില്‍ ആയുധങ്ങളുടെ കൂമ്പാരം; അത്യാധുനിക റൈഫിളുകള്‍ കണ്ട പൊലീസ് ഞെട്ടി - ചിത്രങ്ങള്‍ പുറത്ത്

ഗുര്‍മീതിന്റെ ആശ്രമത്തില്‍ ആയുധങ്ങളുടെ കൂമ്പാരം; അത്യാധുനിക റൈഫിളുകള്‍ കണ്ട പൊലീസ് ഞെട്ടി

ഗുര്‍മീതിന്റെ ആശ്രമത്തില്‍ ആയുധങ്ങളുടെ കൂമ്പാരം; അത്യാധുനിക റൈഫിളുകള്‍ കണ്ട പൊലീസ് ഞെട്ടി - ചിത്രങ്ങള്‍ പുറത്ത്
ചണ്ഡീഗഡ് , തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (16:00 IST)
ബലാത്സംഗ കേസില്‍ 20വര്‍ഷം തടവ് ശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിംഗിന്റെ സിർസയിലെ ആശ്രമത്തില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടി.

33മൂന്ന് അത്യാധുനിക തോക്കുകളാണ് ഗുർമീതിന്‍റെ സങ്കേതത്തിൽ നിന്നും കണ്ടെടുത്തത്. ഇതില്‍ എകെ 47 തോക്കുകളും ഉള്‍പ്പെടുന്നുണ്ട്. ലൈസൻസ് ഉള്ള ആയുധങ്ങളാണ് കണ്ടെടുത്തത്. ദേരാ സച്ചാ സൗദയുടെ പേരിൽ 67 തോക്കുകൾക്കാണ് ലൈസൻസ് നേടിയിരുന്നത്. ഇതിൽ 33 എണ്ണമാണ് സിർസയിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ശേഷിക്കുന്ന 34 തോക്കുകൾ എത്രയും വേഗം തിരിച്ച് ഏൽപ്പിക്കാൻ അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു.

ഗുര്‍മീതിന്റെ സുരക്ഷാ സേനയ്‌ക്കാണ് ആയുധങ്ങള്‍ നല്‍കിയിരുന്നതെന്നാണ് സൂചന. അതേസമയം, പെട്രോൾ ബോംബുകളും  ആശ്രമത്തില്‍ നിന്നും കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പൊലീസ് പിടിച്ചെടുത്ത നിരവധി തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളുടെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിലാണ് പ്രത്യേക സിബിഐ കോടതി ഗുര്‍മീതിന് തടവുശിക്ഷ വിധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവോണദിനത്തില്‍ ദിലീപിനെ കാണാന്‍ ജയറാമെത്തി!