Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയര്‍ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; മരണത്തിന് മുമ്പ് ഭര്‍ത്താവിനും സഹോദരനും സന്ദേശമയച്ചു

എയര്‍ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; മരണത്തിന് മുമ്പ് ഭര്‍ത്താവിനും സഹോദരനും സന്ദേശമയച്ചു

എയര്‍ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; മരണത്തിന് മുമ്പ് ഭര്‍ത്താവിനും സഹോദരനും സന്ദേശമയച്ചു
ന്യൂഡൽഹി , തിങ്കള്‍, 16 ജൂലൈ 2018 (14:02 IST)
എയര്‍ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ലുഫ്താൻസ ഏയർലൈൻസിൽ ജോലി ചെയ്യുന്ന അനീസ്യ ബത്രയാണ് (32)  ജീവനൊടുക്കിയത്. സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നു.

ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭർത്താവ് മായക് സിങ്‌വി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ടു വര്‍ഷം മുമ്പാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മായക് അനീസ്യനെ വിവാഹം ചെയ്യുന്നത്. മദ്യപാനിയായിരുന്ന ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുമായിരുന്നുവെന്നും പണം ആവശ്യപ്പെടുന്നത് പതിവായിരുന്നുവെന്നും അനീസ്യയുടെ കുടുംബം വ്യക്തമാക്കി.

മായക് തന്നെ മുറിയിൽ പൂട്ടിയിരിക്കുകയാണെന്നും പൊലീസിനെ അറിയിക്കണമെന്നും വ്യക്തമാക്കി ജീവനൊടുക്കുന്നതിന് മുമ്പ് സഹോദരി തനിക്കു സന്ദേശം അയച്ചിരുന്നുവെന്ന് അനീസ്യയുടെ സഹോദരൻ കരൺ ബത്ര പൊലീസിനോട് പറഞ്ഞു.

ജീവനൊടുക്കുകയാണെന്ന് പറഞ്ഞ് അനീസ്യയ തനിക്ക് സന്ദേശമയച്ചിരുന്നതായി മായക് പറഞ്ഞു. ചെറിയ വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും സംഭവ ദിവസവും പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാശം വിതച്ച് മഴ; ഒരാൾകൂടി മുങ്ങി മരിച്ചു, മരണം ഏഴായി