Webdunia - Bharat's app for daily news and videos

Install App

ഡൽഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രിയോ? ചർച്ചകളിൽ 2 പേരുകൾ, തീരുമാനം മോദി എത്തിയശേഷം

അഭിറാം മനോഹർ
ചൊവ്വ, 11 ഫെബ്രുവരി 2025 (12:54 IST)
Delhi CM
27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി പിടിച്ചടക്കിയ ബിജെപി ഇത്തവണ വനിത മുഖ്യമന്ത്രിയെ രംഗത്തിറക്കുമെന്ന് സൂചന. ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി വിദേശത്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തിയ ശേഷമാകും മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. നിലവില്‍ അവസാനപട്ടികയിലുള്ള 2 പേരുകള്‍ വനിതകളുടേതാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
 
മഹിള മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും ഷാലിമാര്‍ ബാഗിലെ നിയുക്ത എംഎല്‍എയുമായ രേഖ ഗുപ്ത, ഗ്രേറ്റര്‍ കൈലാഷില്‍ വിജയിച്ച ശിഖ റോയി എന്നിവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ ഉയരുന്നത്. വനിത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയാണെങ്കില്‍ 27 വര്‍ഷത്തിന് ശേഷം സുഷമാ സ്വരാജിന് ഒരു പിന്‍ഗാമി വരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സുഷമയ്ക്ക് ശേഷം ഭരണത്തില്‍ വന്ന കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത് 15 വര്‍ഷക്കാലം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. പിന്നീട് അരവിന്ദ് കേജ്രിവാള്‍ രാജിവെച്ച ശേഷം അതിഷി മര്‍ലേനയും ഇടക്കാലത്ത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലിലെ പോറല്‍ നായ കടിച്ചതാണെന്ന് ഉറപ്പില്ല; ആലപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണത്തിനിരയായ 11കാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

ഒറ്റപ്പെടലിന്റെ വേദന തീര്‍ക്കാനായി 4 കല്യാണം, രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ടായതോടെ പെട്ടു

ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പാലസ്തീന്‍ ജനതയ്ക്ക് അവിടെ മടങ്ങി വരാന്‍ അവകാശം ഉണ്ടാകില്ലെന്ന് ട്രംപ്

'വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും, വീണ്ടും നരകം സൃഷ്ടിക്കും'; കൊലവിളിയുമായി ട്രംപ്

നിങ്ങളുടെ ഫോണ്‍ ഈ ആന്‍ഡ്രോയിഡ് വേര്‍ഷനാണോ? സൂക്ഷിക്കണം!

അടുത്ത ലേഖനം
Show comments