Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ബിജെപി മുന്നേറുന്നു, ആം ആദ്മിക്ക് തിരിച്ചടി

ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: ബിജെപിക്ക് വന്‍കുതിപ്പ്

ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ബിജെപി മുന്നേറുന്നു, ആം ആദ്മിക്ക് തിരിച്ചടി
ന്യൂഡൽഹി: , ബുധന്‍, 26 ഏപ്രില്‍ 2017 (09:19 IST)
ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ ആരംഭിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ കുതിപ്പ്. ആകെയുള്ള 270 സീറ്റില്‍ 150ല്‍ സീറ്റും ബിജെപിക്ക് സ്വന്തം. മൂന്ന് മുനിസിപ്പാലിറ്റിയിലും ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് രണ്ടാം സ്ഥാനത്തും ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്തുമുണ്ട് . ഇന്ന് ഉച്ചയോടെ പൂര്‍ണമായ ഫലങ്ങള്‍ വരുമെന്നാണ് സൂചന.
 
അതേസമയം ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് സാധ്യതയെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ വന്നിരുന്നു.  200ൽ അധികം സീറ്റുകൾ  ബിജെപി നേടുമെന്നും പ്രവചനങ്ങൾ നടത്തിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ബിജെപി, ആം ആദ്മി, കോണ്‍ഗ്രസ് എന്നിവരുടെ അഭിമാനപ്പോരാട്ടമാണ് നടന്നത്.

വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ നഗരത്തില്‍ ഒരുക്കിയിരിക്കുന്നുണ്ട്. ഇത്തവണ 
തെരഞ്ഞെടുപ്പിന്റെ പ്രധാനചര്‍ച്ചാവിഷയം കേജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു. എന്നാല്‍ കേജ്‌രിവാള്‍ ഭരണത്തിന്‍റെ വിലയിരുത്തലായിരിക്കും ഇത്തവണത്തെ ജനവിധിയെന്നാണ് ബിജെപിയുടെ അഭിപ്രായപ്പെട്ടിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മൻചാണ്ടി രംഗപ്രവേശനം ചെയ്യും; ലക്ഷ്യം 'അതുതന്നെ'