Select Your Language

Notifications

webdunia
webdunia
webdunia
webdunia

എക്സിറ്റ്പോൾ ഫലം യാഥാര്‍ത്ഥ്യമാകും? ഡല്‍ഹി കോര്‍പ്പറേഷനില്‍ ബിജെപി കുതിക്കുന്നു

ഡല്‍ഹി കോര്‍പ്പറേഷനില്‍ ബിജെപി കുതിക്കുന്നു

എക്സിറ്റ്പോൾ ഫലം യാഥാര്‍ത്ഥ്യമാകും? ഡല്‍ഹി കോര്‍പ്പറേഷനില്‍ ബിജെപി കുതിക്കുന്നു
ന്യൂഡൽഹി , ബുധന്‍, 26 ഏപ്രില്‍ 2017 (15:10 IST)
ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെച്ച് കൊണ്ട് ബിജെപി അധികാരത്തിലേക്ക്. ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 200ൽ അധികം സീറ്റുകൾ  ബിജെപി നേടുമെന്ന് എക്സിറ്റ്പോൾ പ്രവചനം ഉണ്ടായിരുന്നു. തെക്ക്, വടക്ക് കിഴക്ക് എന്നീ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ബിജെപിക്ക് മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ്. 
 
ഡല്‍ഹി കോപ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍കുതിപ്പില്‍ മുന്നേറുമ്പോള്‍ പിന്നില്‍ ആം ആദ് മിയും കോണ്‍ഗ്രസുമുണ്ട്. 272 വാര്‍ഡുകളില്‍ 182 ഇടത്തും ബിജെപിയാണ് മുന്നേറുന്നത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി 47 ഇടത്തും കോണ്‍ഗ്രസ് 29 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം ഫലം പുറത്തുവന്ന ജാനക്പുരി വെസ്റ്റിലും ഈസ്റ്റിലും ബിജെപിയുടെ സ്ഥാനാര്‍ത്തിള്‍ വിജയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാച്ച്ബാക്ക് ശ്രേണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ഫോക്സ്‌വാഗന്‍ പോളോ ജിടി സ്‌പോര്‍ട്ട് !