തലസ്ഥാനം ആർക്കൊപ്പം?; വോട്ടെണ്ണൽ തുടങ്ങി; തുടക്കത്തിൽ ആം ആദ്‌മി മുന്നേറ്റം
എട്ട് മണിക്ക് ഡൽഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്.
ഡല്‍ഹിയില്‍ ആംആദ്മിയും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള കടുത്ത ത്രികോണ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആദ്യഫലങ്ങള്‍ വന്നു തുടങ്ങി. എട്ട് മണിക്ക് ഡൽഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന ആകംക്ഷയിലാണ് വോട്ടര്‍മാരും രാഷ്ട്രീയ നിരീക്ഷകരും.
ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടിയെങ്കില്‍ ബിജെപി ഭരണ പിടിച്ചെടുക്കാനും കോണ്‍ഗ്രസ് ഭരണം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തിലാണ്. എഴുപത് സീറ്റിലേക്കാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്‌സിറ്റ് പോളുകളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്.
2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബിജെപി മൂന്ന് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാത്തത് പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് വലിയ തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വലിയ ആകാംക്ഷ നിലനില്‍ക്കുന്നുണ്ടെങ്കില്‍ കൂടി വോട്ടിംഗ് ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുകയാണ് ചെയ്തത്.