Webdunia - Bharat's app for daily news and videos

Install App

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം: 5 പോലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 25 മാര്‍ച്ച് 2025 (12:29 IST)
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന്‌നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 5 പോലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലത്തെത്തിയ പോലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇക്കാര്യം പരിശോധിക്കുന്നത്. 
 
പോലീസ് ഉദ്യോഗസ്ഥരുടെ ഫോണുകളാണ് പരിശോധിക്കുന്നത്. പോലീസുകാരെ വിളിച്ചുവരുത്തി കമ്മീഷണര്‍ വിവരങ്ങള്‍ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഫോണ്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് തന്നെയാണ് മൂന്നാം സമിതി രൂപീകരിച്ചത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ തീപിടുത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ; ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൂടുതല്‍ പേരും പൊണ്ണത്തടിയുള്ളവര്‍; പൊതുയിടങ്ങളില്‍ പൗരന്മാരുടെ ഭാരം അളക്കുന്ന പദ്ധതിയുമായി തുര്‍ക്കി

കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം, അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല: ആദിത്യൻ ജയൻ

ഇന്ത്യ പാക്ക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ നിലപാടില്‍ മുന്നറിയിപ്പുമായി ഇന്ത്യ; ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണരുത്

അടുത്ത ലേഖനം
Show comments