Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യം, വസ്ത്രത്തിന്റെ പേരില്‍ വിലയിരുത്തരുത്: ഹൈക്കോടതി

ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബക്കോടതി ഉത്തരവിനെതിരെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

Do not judge women by dress

രേണുക വേണു

, വെള്ളി, 13 ഡിസം‌ബര്‍ 2024 (10:30 IST)
ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്‌കൃത സമൂഹത്തിനു അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറല്‍ പൊലീസിങ്ങിനു വിധേയമാകേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു. 
 
വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിധിന്യായങ്ങളില്‍ ഉണ്ടാകരുത്. സ്ത്രീയെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സമൂഹവീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി.സ്‌നേഹലതയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. 
 
ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബക്കോടതി ഉത്തരവിനെതിരെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിച്ചു, ഡേറ്റിങ് ആപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബക്കോടതി നിഷേധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 80 ശതമാനം സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രായേല്‍