Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് രാജിവച്ചു; പ്രവര്‍ത്തന മേഖലയായ അക്കാദമിക രംഗത്തേക്ക്​ മടങ്ങാനെന്ന് വിശദീകരണം

ഡൽഹി ലഫ്​.ഗവർണർ നജീബ്​ ജങ്​ രാജിവെച്ചു

ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് രാജിവച്ചു; പ്രവര്‍ത്തന മേഖലയായ അക്കാദമിക രംഗത്തേക്ക്​ മടങ്ങാനെന്ന് വിശദീകരണം
ന്യൂഡൽഹി , വ്യാഴം, 22 ഡിസം‌ബര്‍ 2016 (18:32 IST)
ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് രാജിവച്ചു. വീണ്ടും അധ്യാപനത്തിലേക്ക് മടങ്ങി പോകുന്നതിനു വേണ്ടിയാണ് താന്‍ രാജിവെയ്ക്കുന്നതെന്നണ് അദ്ദേഹം നല്‍കിയ വിശദീകരണം. രാജിവെക്കുന്നതായി അറിയിച്ച്​ നജീബ്​ ജങ്​ കേന്ദ്രസർക്കാറിന്​ കത്ത്​ കൈമാറുകയും ചെയ്തു.
 
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായുള്ള അധികാര തർക്കത്തിനിടെയാണ് ജങ്ങിന്റെ രാജി.
2013 ജൂലൈ 18 നാണ് ജങ്​ ഡൽഹിയുടെ ഇരുപതാമത് ലഫ്​. ഗവർണറായി സ്ഥാനമേറ്റത്​. എന്നാല്‍ ഈ പദവിയുടെ കാലാവധി കഴിയുന്നതിന്​ 18 മാസം ബാക്കിയുള്ളപ്പോഴാണ്​ അദ്ദേഹം രാജി വെച്ചത്​. 
 
കഴിഞ്ഞ രണ്ടു വർഷമായി തന്നോട് സഹകരിച്ചതിന് മുഖ്യമന്ത്രി അരവിന്ദ്​ കേജ്​രിവാളിനും ഉദ്യോഗസ്ഥർക്കും ഡൽഹിയിലെ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. അതേമസയം, നജീബ്​ ജങ്ങി​ന്റെ രാജി തന്നെ അമ്പരിപ്പിച്ചുവെന്നും ഭാവിയിലെ ഉദ്യമങ്ങൾക്ക്​ ആശംസകള്‍ നേരുന്നുവെന്നും കെജ്​രിവാൾ ട്വിറ്റില്‍ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ബിഐ ഇപ്പോള്‍ റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യയോ ?; 5000 രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ചത് എന്തിന് ?