Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപണം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി - സംഭവം രാജ്യ തലസ്ഥാനത്ത്

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

BEATEN DEATH
ന്യൂഡല്‍ഹി , ഞായര്‍, 22 ഒക്‌ടോബര്‍ 2017 (17:12 IST)
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലികൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലാണ് യുവാവിനെ ഒരുസംഘമാളുകള്‍ ചേര്‍ന്ന് അടിച്ചുകൊലപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 
 
റാസ, സെബു, മുകീം എന്നിവരാണ് അറസ്റ്റിലായത്. സന്ദീപ് എന്നയാളെയായിരുന്നു ഇവര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വടി കൊണ്ടും കല്ല് ഉപയോഗിച്ചുമാണ് സംഘം യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
 
നിസാരതര്‍ക്കമാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സന്ദീപുമായി മൂന്ന് പ്രതികളും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. പരസ്പരം കൊല്ലുമെന്ന് ഇരുവരും ഭീഷണിയും മുഴക്കിയിരുന്നതായും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെപിസിസി പട്ടികയില്‍ മാറ്റമുണ്ടാകുമെന്ന് ഹസന്‍; പുറത്തു വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി