Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആം‌ബുലൻ‌സിനെ വരെ തടഞ്ഞ് അക്രമകാരികൾ; ഡൽഹിയെ കലാപഭൂമിയാക്കി

ആം‌ബുലൻ‌സിനെ വരെ തടഞ്ഞ് അക്രമകാരികൾ; ഡൽഹിയെ കലാപഭൂമിയാക്കി

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 25 ഫെബ്രുവരി 2020 (19:13 IST)
ഡൽഹി കത്തുകയാണ്. കലാപം കൂടുതല്‍ രൂക്ഷവാമുമ്പോള്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും അക്രമകാരികൾ അനുവദിക്കുന്നില്ല. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സംഘര്‍ഷത്തിനിടെ ഗുരുതര പരിക്കേറ്റ പലരേയും ആശുപത്രിയിലെത്തിച്ചത് ബൈക്കുകളിലും കാറുകളിലുമായാണ്. നിലവിൽ സംഘർഷത്തെ തുടർന്ന് 10 പേരാണ് കൊല്ലപ്പെട്ടത്. 
 
ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായ സ്ഥലത്തുവച്ച് വലതുകൈക്ക് പരിക്കേറ്റ പോലീസ് കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമികള്‍ ആംബുലന്‍സുകള്‍ തടയുന്നതാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുന്നതിന് തടസമാകുന്നതെന്ന് പോലീസ് പറയുന്നു. 
 
മതത്തിന്റെ പേരില്‍ വേര്‍തിരിഞ്ഞാണ് ഇപ്പോഴത്തെ അക്രമം. പേരും മതവും ചോദിച്ചാണ് ആക്രമണം. ഇന്നലെ നിരവധി പെട്രോള്‍ ബങ്കുകള്‍ക്ക് കലാപകാരികള്‍ തീയിട്ടു. അമ്പതിലധികം വാഹനങ്ങളും അഗ്‌നിക്കിരയാക്കി. ഗോകുല്‍പുരിയില്‍ ടയര്‍ മാര്‍ക്കറ്റും കത്തിച്ചു. മൗജ്പൂരില്‍ ഇന്ന് രാവിലെ ഒരു ഇ- റിക്ഷയില്‍ സഞ്ചരിക്കുന്നവര്‍ക്ക് നേരെ അക്രമമുണ്ടായി, ഇവരെ കൊള്ളയടിച്ച് കയ്യിലുള്ളത് മുഴുവന്‍ അക്രമികള്‍ കൈക്കലാക്കി. മാധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ ഒളിഞ്ഞിരികുന്ന നിധി കണ്ടെത്താൻ സഹായിക്കാം, ഗർഭം ധരിക്കാൻ പ്രത്യേക പൂജ, യുവതിയെയും പ്രായപൂർത്തിയാവാത്ത സഹോദരിമാരെയും പീഡിപ്പിച്ച് ആൾദൈവം