Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് അസാധുവാക്കല്‍ സംഘടിതകൊള്ള; ചരിത്രപരമായ പിഴവ്; പണം നിക്ഷേപിച്ച ജനത്തിന് അത് തിരിച്ചെടുക്കാന്‍ കഴിയാത്ത ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേര് പറയാമോയെന്ന് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയോട്

നോട്ട് അസാധുവാക്കല്‍ ദുര്‍ഭരണത്തിന്റെ സ്മാരകം

നോട്ട് അസാധുവാക്കല്‍ സംഘടിതകൊള്ള; ചരിത്രപരമായ പിഴവ്; പണം നിക്ഷേപിച്ച ജനത്തിന് അത് തിരിച്ചെടുക്കാന്‍ കഴിയാത്ത ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേര് പറയാമോയെന്ന് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയോട്
ന്യൂഡല്‍ഹി , വ്യാഴം, 24 നവം‌ബര്‍ 2016 (12:48 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്ക് എതിരെയും നിശിതവിമര്‍ശനങ്ങള്‍ ഉന്നയിച്ച് മുന്‍പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്. രാജ്യസഭയിലാണ് മന്‍മോഹന്‍ സിങ് തന്റെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
 
കള്ളപ്പണത്തിനെതിരെ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, നടപ്പാക്കിയ രീതിയില്‍ വന്‍ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ചരിത്രപരമായ വീഴ്ചയാണിത്. നോട്ട് അസാധുവാക്കിയ നടപടിയില്‍ കാര്‍ഷികമേഖല തകര്‍ന്നു. കോടിക്കണക്കിന് ജനങ്ങള്‍ ബുദ്ധിമുട്ടിലായി. ആര്‍ ബി ഐക്ക് വന്‍വീഴ്ചയാണ് പദ്ധതി നടപ്പാക്കിയതില്‍ ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ധനകാര്യമന്ത്രിയുടെ ഓഫീസിന്റെയും പിടിപ്പുകേട് ആണിത്.
 
നോട്ട് പിന്‍വലിക്കല്‍ സംഘടിത കൊള്ളയാണെന്നും എല്ലാ ദിവസവും ബാങ്കിങ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. നടപ്പാക്കിയതില്‍ വന്‍ വീഴ്ചയുണ്ടായി. 
 
നോട്ട് അസാധുവാക്കലില്‍ രാജ്യത്ത് ഇതുവരെ 60 മുതല്‍ 65 വരെ ആളുകള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. ജനങ്ങള്‍ക്ക് കറന്‍സിയിലും ബാങ്കിങ് സമ്പ്രദായത്തിലും ഉണ്ടായിരുന്ന വിശ്വാസം ദുര്‍ബലമായി.
സാമ്പത്തിക മേഖലയില്‍ ദുരന്തഫലങ്ങളാണ് ഈ നടപടി കൊണ്ടുവരിക. 
 
തന്റെ അഭിപ്രായത്തില്‍, ഈ പദ്ധതി നടപ്പാക്കിയ രീതി കൃഷിക്കാരെയും ചെറുകിട വ്യവസായികളെയും 
ബുദ്ധിമുട്ടിച്ചു. അമ്പതുദിവസം കാത്തിരിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. എന്നാല്‍ പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ച് അത് വലിയ നഷ്‌ടങ്ങളുടേതാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് മാറ്റാനുള്ള നടപടി സ്വീകരിക്കണം.
 
പ്രധാനമന്ത്രിയോട് ഒരു കാര്യം ചോദിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്ന് പറഞ്ഞ മന്‍മോഹന്‍ സിങ്, ജനത്തിന് അവരുടെ പണം നിക്ഷേപിച്ചിട്ട് അത് പിന്‍വലിക്കാന്‍ കഴിയാത്ത ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേര് താങ്കള്‍ക്ക് പറയാമോ എന്ന് ചോദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടാറ്റ കൈറ്റ് 5നും ഫോഡ് ആസ്പെയറിനും വെല്ലുവിളി ഉയര്‍ത്താന്‍ മുഖംമിനുക്കിയ എക്സെന്റുമായി ഹ്യുണ്ടായ് !