നോട്ട് ‘കത്തിക്കും’, ബിജെപി ആടിയുലയും - സിപിഎം ഒരുങ്ങുന്നത് രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭത്തിന്
സിപിഎം രാജ്യവ്യാപക പ്രക്ഷോഭത്തിന്; മോദി സര്‍ക്കാര്‍ വെട്ടില്‍ - നോട്ട് ‘കത്തും’
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കൂടുതല്‍ ശക്തമായ നീക്കം നടത്താന്‍ സിപിഎം പദ്ധതിയിടുന്നു. 24 മുതൽ 30 വരെ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് പാര്‍ട്ടി തയാറെടുക്കുന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മറ്റു പാർട്ടികളുമായി യോജിച്ച് പ്രതിഷേധ ദിനം ആചരിക്കും. പാർലമെന്റ് സ്തംഭനത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കടുത്ത രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് പഴയ നോട്ടുകൾ മാറ്റിയെടുക്കുന്ന കാര്യത്തിൽ സഹകരണ മേഖലയ്ക്ക് ഇളവു നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.
ഏതൊക്കെ തരത്തിലാകും ഇളവുകൾ എന്നതു സംബന്ധിച്ചു ധനമന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നതേയുള്ളൂ. റിസർവ് ബാങ്കിനും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.