Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധിച്ചത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആമിര്‍ ഖാന്‍

നോട്ട് നിരോധിച്ചത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആമിര്‍ ഖാന്‍

നോട്ട് നിരോധിച്ചത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആമിര്‍ ഖാന്‍
ന്യൂഡല്‍ഹി , ശനി, 17 ഡിസം‌ബര്‍ 2016 (10:07 IST)
രാജ്യത്ത് നടപ്പാക്കിയ നോട്ടുനിരോധനം തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍. വരുമാനത്തിനു അനുസരിച്ചുള്ള നികുതി താന്‍ അടയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ തന്റെ കൈയില്‍ കള്ളപ്പണം ഇല്ലെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.
 
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. പണമിടപാടുകള്‍ നടത്തുന്നത് ക്രെഡിറ്റ് കാര്‍ഡും ചെക്കും ഉപയോഗിച്ചാണ്. കറന്‍സി ക്ഷാമം തന്നെ വലച്ചില്ല. എന്നാല്‍, രാജ്യത്തെ ഒട്ടനവധി ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ തീരുമാനം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് അറിഞ്ഞു. ഇതില്‍ തനിക്ക് വിഷമമുണ്ടെന്നും ആമിര്‍ വ്യക്തമാക്കി.
 
നോട്ടുനിരോധനത്തിന് മുന്‍കൈ എടുത്തതില്‍ പ്രധാനമന്ത്രിയെ പ്രശംസിക്കാനും ആമിര്‍ മറന്നില്ല. ധീരമായ നടപടിയാണ് പ്രധാനമന്ത്രി എടുത്തിരിക്കുന്നത്. അല്പം ബുദ്ധിമുട്ടുകള്‍ സഹിച്ചും സര്‍ക്കാര്‍ തീരുമാനത്തെ എല്ലാവരും പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനത്തില്‍ വന്‍ അഴിമതി; പണം അഴിമതിക്കാരുടെ കൈകളിലൂടെ ഒഴുകുകയാണെന്നും ബാബ രാംദേവ്