ആണ്‍കുഞ്ഞ് ജനിക്കാത്തതില്‍ മനം നൊന്ത് മൂന്ന് പെണ്‍കുട്ടികളെയുമെടുത്ത് അമ്മ ആത്മഹത്യ ചെയ്തു

ആണ്‍കുഞ്ഞ് ജനിക്കാത്തതില്‍ മനം നൊന്ത് മൂന്ന് പെണ്‍കുട്ടികളെയുമെടുത്ത് അമ്മ ആത്മഹത്യ ചെയ്തു

Webdunia
വെള്ളി, 16 ഫെബ്രുവരി 2018 (18:25 IST)
ആണ്‍കുഞ്ഞ് ജനിക്കാത്തതില്‍ മനം നൊന്ത് മൂന്ന് പെണ്‍കുട്ടികളുമായി അമ്മ ആത്മഹത്യ ചെയ്‌തു. കര്‍ണാടക ചിക്കബല്ലാപുരിയിലെ ഹനുമന്തപുര ഗ്രാമത്തില്‍ വ്യാഴാഴ്‌ചയാണ് സംഭവം.

ആണ്‍കുട്ടി ജനിക്കാത്തതില്‍ അതീവ ദു:ഖത്തിലായിരുന്നു ഇരുപത്തിയഞ്ചുകാരിയായ നാഗര്‍ഷി. കഴിഞ്ഞ ദിവസം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മക്കളായ നവ്യശ്രീ (അഞ്ച്), ദിവ്യശ്രീ (മൂന്ന്), രണ്ടുമാസമായ മറ്റൊരു പെണ്‍കുട്ടി എന്നിവരുമായി സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു.

നേരം വൈകിയും നാഗര്‍ഷിയേയും കുട്ടികളെയും കാണാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആ‍ണ്‍കുട്ടി ജനിക്കാത്തതില്‍ നാഗര്‍ഷി നിരാശ പ്രകടിപ്പിച്ചിരുന്നതായും ഇതില്‍ മനം നൊന്താകാം ആത്മത്യ ചെയ്‌തത് എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആണ്‍കുട്ടി ജനിക്കാത്തതിന്റെ പേരില്‍ നാഗാര്‍ഷിയെ കുറ്റപ്പെടുത്തുകയോ വഴക്ക് ഇടുകയോ ചെയ്‌തിട്ടില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments