Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരിൽ പെൺകുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാൻ ശ്രമം; വസ്‌ത്രം വലിച്ചുകീറിയ ശേഷം അപമാനിക്കാന്‍ ശ്രമം

കണ്ണൂരിൽ പെൺകുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാൻ ശ്രമം; വസ്‌ത്രം വലിച്ചുകീറിയ ശേഷം അപമാനിക്കാന്‍ ശ്രമം

police
പരിയാരം , വെള്ളി, 16 ഫെബ്രുവരി 2018 (18:02 IST)
കണ്ണൂരിൽ പെൺകുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാൻ ശ്രമം. കണ്ണൂരിൽ പരിയാരം മെഡിക്കൽ കോളജിനു സമീപം ഇന്ന് ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവം.

പരിയാരം മെഡിക്കൽ കോളജിനു പിന്നിലുള്ള കടന്നപ്പള്ളി പൂത്തൂർകുന്നു റോഡിലാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം പെൺകുട്ടിയെ മര്‍ദ്ദിച്ച ശേഷം വസ്ത്രം വലിച്ചുകീറുകയായിരുന്നു.

വസ്‌ത്രം വലിച്ചു കിറിയ ശേഷം സംഘം പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ചെയ്‌തു. ഇതിനിടെ ബഹളം വച്ചു കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിൽ കയറിയതോടെ ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പച്ചമനുഷ്യനെ വെട്ടിനുറുക്കുന്നത് ആശങ്കയുളവാക്കുന്നു; കാനം