Select Your Language

Notifications

webdunia
webdunia
webdunia
webdunia

27 കിലോമീറ്റർ വേഗതയിൽ ന്യൂനമർദ്ദം കരയിലോട്ട്, വൈകിട്ടോടെ കര തൊടും, തമിഴ്‌നാട്ടിൽ 20 ജില്ലകളിൽ റെഡ് അലർട്ട്

27 കിലോമീറ്റർ വേഗതയിൽ ന്യൂനമർദ്ദം കരയിലോട്ട്, വൈകിട്ടോടെ കര തൊടും, തമിഴ്‌നാട്ടിൽ 20 ജില്ലകളിൽ റെഡ് അലർട്ട്
, വ്യാഴം, 11 നവം‌ബര്‍ 2021 (12:39 IST)
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കരയോട് അടുക്കുന്ന പശ്ചാത്തലത്തിൽ ചെന്നൈയിൽ വീണ്ടും കനത്ത മഴ. അതിതീവ്രമഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ചെന്നൈ ഉൾപ്പടെ 20 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
 
മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലാണ് ന്യൂനമർദ്ദം കരയോട് അടുക്കുന്നത്. ചെന്നൈ തീരത്ത് നിന്നും 160 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദം ഇപ്പോഴുള്ളത്. വൈകീട്ടോടെ ന്യൂനമർദ്ദം കര തൊടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
 
ചെന്നൈ,കാഞ്ചീപുരം,ചെങ്കൽപ്പേട്ട്,തിരുവ‌ള്ളൂർ ജില്ലകളിലും പുതുച്ചേരിയിലും ശക്തമായ കാറ്റ് വീശുമെന്നാണ് പ്രവചനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,091 പേര്‍ക്ക്; മരണം 340