ഡെപ്‌സാങ്ങിലേയ്ക്ക് ഏഴ് വർഷം മുമ്പും ചൈന കടന്നുകയറി, അന്ന് സംഘർഷം നീണ്ടുനിന്നത് 21 ദിവസം; ലക്ഷ്യം കാരക്കോറം മലനിരകളുടെ നിയന്ത്രണം

Webdunia
വെള്ളി, 26 ജൂണ്‍ 2020 (07:48 IST)
ഡൽഹി: ഇന്ത്യൻ പ്രദേശങ്ങളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം പതിവ് പരിപാടിയാണ് എന്ന് വ്യക്തമാക്കി മുൻ അനുഭവങ്ങൾ. ഡെപ്സാങ്ങിലേക്കുള്ള ചൈനീസ് സേനയുടെ കടന്നുകയറ്റം 7 വർഷങ്ങൾക്ക് മുൻപും ഉണ്ടായിരുന്നു. 2013 ഏപ്രിലിൽ ഡൗലത് ബോഗ് ഓൾഡി വ്യോമ താവളത്തിന് സമീപത്ത് ഡെപ്‌സാങ്ങിൽ ചൈനീസ് സേന കടന്നുകയറ്റം നടത്തിയിരുന്നു. അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്നു എകെ ആന്റണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
ഇന്നത്തേതിന് സമാനമായി ടെന്റുകകളും മറ്റു സൈനിക സന്നാഹങ്ങളും ഉൾപ്പടെ ഒരുക്കികൊണ്ടായിരുന്നു അന്നത്തെയും കടന്നുകയറ്റം. ഇരു സേനകളും അന്ന് മുഖാമുഖം നിന്നു. ഇന്ത്യാ- ചൈനീസ് സേനകൾക്കിടയിൽ ഉന്തും തള്ളും ഉണ്ടായി എങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. 21 ദിവസമാണ് അന്ന് സംഘാർഷം നീണ്ടുനിന്നത്. എന്നാാ;ൽ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ തിരുത്തൽ അനുവദിക്കില്ല എന്ന നിലപാടിൽ ഇന്ത്യൂ ഉറച്ചുനിൽക്കുകയും. നയതന്ത്ര നീക്കങ്ങളിൽ ഇന്ത്യ വിജയം കാണുകയുമായിരുന്നു.
 
പ്രദേശത്തെ തന്ത്രപ്രധാന ഇടങ്ങൾ തിരഞ്ഞുപിടിച്ചാണ് ചൈനയുടെ കടന്നുകയറ്റം. മലനിരകൾക്കിടയിലെ സമതലമാണ് ഡെ‌പ്സാങ് 750 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ഇവിടെ സൈനിക കേന്ദ്രങ്ങൾ സ്ഥാപിയ്ക്കാനും ആയുധങ്ങൾ സജ്ജീകരിയ്ക്കാാനും സാധിയ്ക്കും ഡെപ്‌സാങ്-ഡിബിഒ മേഖലയിൽ ഇന്ത്യ സ്ഥിരാമായി പട്രോൾ നടത്തുന്ന 10 മുതൽ 13 വരെ ചെക് പോയന്റുകൾക്കിടയിൽ അവകാാശവാദം ഉന്നയിയ്ക്കുകയാണ് ചൈനയുടെ ലക്ഷ്യം എന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. കാരക്കോറം മലാനിരകളീൽ സ്വാധീനവും. വ്യോമ താവളത്തിലേയ്ക്ക് ഇന്ത്യ നിർമ്മിച്ച റോഡിന്റെ നിയന്ത്രണവും ലക്ഷ്യംവച്ചുകൊണ്ടാണ് ചൈനിസ് നീക്കം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

അടുത്ത ലേഖനം
Show comments