Webdunia - Bharat's app for daily news and videos

Install App

സിഗരറ്റ്‌ വലിച്ച്‌ ഉറങ്ങിപ്പോയി: വയോധികന് ദാരുണാന്ത്യം

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊളളലേറ്റ 74കാരന്‍ മരണം സംഭവിക്കുകയായിരുന്നു.

റെയ്‌നാ തോമസ്
ചൊവ്വ, 21 ജനുവരി 2020 (08:44 IST)
സിഗരറ്റുമായി കിടന്ന് ഉറങ്ങിയ വയോധികന് ദാരുണാന്ത്യം. കയ്യില്‍ കത്തുന്ന സിഗരറ്റില്‍ നിന്ന് കിടക്കയ്ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായത്. പുകവലിക്കുന്നതിനിടെ ഉറങ്ങിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊളളലേറ്റ 74കാരന്‍ മരണം സംഭവിക്കുകയായിരുന്നു.
 
പശ്ചിമബംഗാളില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. 74കാരനായ എംഡി ഏലിയാസാണ് ദാരുണമായി മരിച്ചത്. ഇദ്ദേഹം തുടര്‍ച്ചയായി പുകവലിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. പുകവലിക്കുന്നതിനിടെ ഇയാള്‍ ഉറങ്ങിപ്പോകുകയായിരുന്നു. കയ്യില്‍ കത്തുന്ന സിഗരറ്റില്‍ നിന്നാണ് കിടയ്ക്ക് തീപിടിച്ചതെന്ന് പൊലീസ് പറയുന്നു.
 
ഉടനെ എസ്‌എസ്‌കെഎം ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി.ഗുരുതരമായി പൊളളലേറ്റ 74കാരന് മരണം സംഭവിച്ചതായി പൊലീസ് പറയുന്നു.മരണത്തില്‍ ഇതുവരെ അസ്വാഭാവികത ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Sindoor: എല്ലാവരുടെയും ശ്രദ്ധ മോക് ഡ്രില്ലിലേക്കു തിരിച്ചുവിട്ട് ഇന്ത്യയുടെ 'കൗണ്ടര്‍ അറ്റാക്ക്'; പേരിട്ടത് മോദി

പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു 34 പേര്‍ക്ക് പരിക്ക്

Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി; പ്രത്യാക്രമണത്തിനു 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേര് നല്‍കാന്‍ കാരണം?

രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്, ദൗത്യം പൂര്‍ത്തിയാകുന്നത് വരെ പോരാട്ടം തുടരണം: രജനീകാന്ത്

'രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകും, സല്യൂട്ട്': ഓപ്പറേഷൻ സിന്ദൂരിൽ മമ്മൂട്ടി

അടുത്ത ലേഖനം
Show comments