നോട്ട് നിരോധിക്കലിനെ പ്രശംസിക്കാൻ സ്റ്റൈൽ മന്നന് എന്ത് യോഗ്യതയാണുള്ളത്? കബാലിയുടെ യഥാർത്ഥ കളക്ഷൻ എത്ര?

‘നോട്ട് നിരോധിച്ചതിനെ പ്രശംസിക്കാന്‍ എന്ത് യോഗ്യതയാണ് താങ്കള്‍ക്കുള്ളത്?’; രജനികാന്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ അമീർ സുല്‍ത്താന്‍

വ്യാഴം, 17 നവം‌ബര്‍ 2016 (09:32 IST)
നരേന്ദ്ര മോദിയുടെ കറൻസി പിൻ‌വലിക്കൽ തീരുമാ‌നത്തെ പ്രശംസിച്ച സൂപ്പർ സ്റ്റാർ രജനികാന്തിനെതിരെ സംവിധായകനും നടനുമായ അമീർ സുൽത്താൻ രംഗത്ത്. നോട്ട് നിരോധിക്കലിനെ പ്രശംസിക്കാനുള്ള യോഗ്യത സ്റ്റൈൽ മന്നനുണ്ടോ? കബാലിയുടെ യഥാർത്ഥ കളക്ഷനും പ്രതിഫലവും വെളിപ്പെടുത്തുവാനുള്ള ധൈര്യം രജനികാന്തിനുണ്ടോ? എന്നും അമീർ ചോദിച്ചു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു രജനികാന്തിനെതിരെ അമീര്‍ ആഞ്ഞടിച്ചത്. 
 
ട്വിറ്ററിലൂടെയായിരുന്നു രജനീകാന്തിന്റെ പ്രശംസ. 'ഹാറ്റ്ഫ് ഓഫ് മോദീജീ, പുതിയ ഇന്ത്യ പിറന്നിരിക്കുന്നു' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ഇന്ത്യയെ പിടിച്ചുലച്ച ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും പ്രതികരിക്കാതെ ഇരുന്ന രജനി ഇപ്പോൾ പ്രതികരിച്ചതെന്താണെന്നും അമീർ ചോദിച്ചു. മോദിയുമായുള്ള സൗഹൃദമാണ് രജനിയുടെ പ്രശംസക്ക് പിന്നിൽ എന്നും അമീർ കൂട്ടിച്ചേർത്തു.
 
കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ചും വിമർശിച്ചും പ്രമുഖർ രംഗത്തെത്തിയിരുന്നു. രജനികാന്തിന് പുറമെ കമലഹാസന്‍,സൂര്യ,ധനൂഷ് തുടങ്ങിയ താരങ്ങളും നോട്ട് നിരോധിക്കലിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, കേന്ദ്രത്തിന്റെ തീരുമാനത്തെ പ്രശംസിച്ചെങ്കിലും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ എടുക്കണമെന്നായിരുന്നു വിജയ് പറഞ്ഞത്. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സക്കീർ ഹുസൈൻ കീഴടങ്ങി? രഹസ്യമായി ഒളിച്ച് കമ്മീഷണർ ഓഫീസിലെത്തി, മാധ്യമങ്ങൾക്ക് മുഖം കാണിച്ചില്ല