Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

17കാരിയെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ബിക്കിനിയിൽ ചിത്രങ്ങൾ പകർത്തി; സംവിധായകൻ അറസ്റ്റിൽ

മാറാത്തി നടനും സംവിധായകനുമായ മണ്ടർ കുൽക്കർണിയെയാണ് പൂനൈ പൊലീസ് അറസ്റ്റ് ചെയ്തത്.

മണ്ടർ കുൽക്കർണി
, വ്യാഴം, 29 ഓഗസ്റ്റ് 2019 (12:12 IST)
ഫ്ലാറ്റിൽ വിളിച്ചുവരുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ സംവിധായകൻ അറസ്റ്റിൽ. മാറാത്തി നടനും സംവിധായകനുമായ മണ്ടർ കുൽക്കർണിയെയാണ് പൂനൈ പൊലീസ് അറസ്റ്റ് ചെയ്തത്. 17കാരിയായ പെൺകുട്ടിയെ വിളിച്ചുവരുത്തി നിർബന്ധിച്ച് ബിക്കിനിയിൽ ചിത്രങ്ങൾ പകർത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. 
 
നാടകനടനായ കുൽക്കർണി തിയേറ്റർ വർക്ക്‌ഷോപ്പുകൾ നടത്താറുണ്ട്. അത്തരമൊരു വർക്ക്‌ഷോപ്പിനിടയിലാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തന്റെ നാടകത്തിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞാണ് ആഗ്സ്റ്റ് 16ന് ഇയാൾ പെൺകുട്ടിയെ തന്റെ സ്വന്തം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. പെൺകുട്ടിക്ക് ധരിക്കാൻ വസ്ത്രങ്ങൾ നൽകിയ ശേഷം ചില ഫോട്ടോകളുമെടുത്തു.
 
പിന്നീട് ഒരു ബിക്കിനി നൽകി അതു ധരിക്കാൻ അയാൾ പെൺകുട്ടിയെ നിർബന്ധിച്ചു. പെൺകുട്ടി ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് ധരിച്ചു. ബിക്കിനി ധരിച്ച പെൺകുട്ടിയുടെ ഫോട്ടോകളും അയാൾ ക്യാമറയിൽ പകർത്തി. സംഭവത്തിനു ശേഷം പെൺകുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടിൽ ആവേശം; രാഹുലിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് ആരാധകൻ, വീഡിയോ