Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെ പീഡിപ്പിച്ചു; സംവിധായകന്‍റെ ഭാര്യ അറസ്റ്റില്‍

സിനിമാസംവിധായകന്‍റെ ഭാര്യ അറസ്റ്റില്‍

യുവതിയെ പീഡിപ്പിച്ചു; സംവിധായകന്‍റെ ഭാര്യ അറസ്റ്റില്‍
മുംബൈ , വ്യാഴം, 12 ജനുവരി 2017 (20:41 IST)
വീട്ടുവേലക്കാരിയായ 17കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് പ്രശസ്ത സിനിമാസംവിധായകന്‍റെ ഭാര്യ അറസ്റ്റില്‍. സംവിധായകനായ ദേവേന്ദ്രസിംഗ് സന്ധുവിന്‍റെ ഭാര്യ അമൃത കൌര്‍ ചൌള(40)യെയാണ് ബാങ്കുര്‍ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
 
കടുത്ത പീഡനങ്ങളെത്തുടര്‍ന്ന് പെണ്‍കുട്ടി അമൃതയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടോടി പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അമൃത അറസ്റ്റിലാകുന്നത്.
 
നിസാര കാര്യങ്ങള്‍ക്ക് പോലും ഇരുമ്പ് ദണ്ഡുപയോഗിച്ച് അമൃത മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതമേല്‍പ്പിക്കുകയും ചെയ്യുമായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മാത്രമല്ല, ശമ്പളമായി നിശ്ചയിച്ചിരുന്ന 4000 രൂപ നല്‍കുകയുമില്ലായിരുന്നു.
 
പ്രാഥമിക ചികിത്സയ്ക്ക് ശേഷം പെണ്‍കുട്ടിയെ ദോംഗ്രിയിലെ ചില്‍‌ഡ്രന്‍സ് ഹോമില്‍ അഭയം നല്‍കിയിരിക്കുകയാണ് പൊലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത്രണ്ടുകാരിയെ ബന്ധു ഉപയോഗിച്ചത് എന്തിനെന്ന് അറിഞ്ഞാല്‍ ഞെട്ടും; ലൈവ് സ്‌ട്രീം ചെയ്‌ത് പെണ്‍കുട്ടി ‘യാത്രയായി’