Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

കാശ്‌മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യം, പാകിസ്ഥാനടക്കം മറ്റാരും ഇടപെടേണ്ടതില്ല; തുറന്നടിച്ച് രാഹുൽ ഗാന്ധി

തന്റെ ട്വിറ്ററിലെ ഒദ്യോഗിക പേജിലൂടെയാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

Rahul Gandhi
, ബുധന്‍, 28 ഓഗസ്റ്റ് 2019 (10:45 IST)
ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഈ വിഷയത്തിൽ പാകിസ്താൻ എന്നല്ല, മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ ട്വിറ്ററിലെ ഒദ്യോഗിക പേജിലൂടെയാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.
 
“ഞാൻ കേന്ദ്രസർക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്ന ആളാണ്. എന്നാൽ ഇക്കാര്യം ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു: കാശ്മീർ എന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ പാകിസ്താൻ എന്നല്ല, ഒരു വിദേശ രാജ്യത്തിനും റോളില്ല. ജമ്മു കാശ്മീരിൽ സംഘർഷങ്ങൾ നടക്കുന്നുണ്ട്. അതിനുള്ള കാരണം പാകിസ്‌താനാണ്. ലോകം മുഴുവൻ ഭീകരവാദം പരത്തുന്ന പ്രധാനികളാണ് പാകിസ്താൻ,” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഗരറ്റ് നൽകാത്തതിന്റെ പേരിൽ യുവാവിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു, പാളത്തിനു സമീപം കിടന്നത് 12 മണിക്കൂറോളം