Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം രജനികാന്ത് പറയുന്നു - “ഞാന്‍ നിരാശനാണ്‌”

ആരാധകരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം രജനികാന്ത് പറയുന്നു - “ഞാന്‍ നിരാശനാണ്‌”

ഗേളി ഇമ്മാനുവല്‍

ചെന്നൈ , വ്യാഴം, 5 മാര്‍ച്ച് 2020 (20:58 IST)
രജനികാന്ത് തന്‍റെ ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍‌ട്രത്തിന്‍റെ ജില്ലാ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞ ഒരു വാചകം ഇതാണ് - “ഞാന്‍ ഒരു കാര്യത്തില്‍ നിരാശനാണ്”. എന്നാല്‍ അത് ഏത് കാര്യമെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നാണ് സൂപ്പര്‍സ്റ്റാര്‍  പറഞ്ഞിരിക്കുന്നത്.
 
“ഞങ്ങള്‍ പല പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌തു. വ്യക്‍തിപരമായി എനിക്ക് ഒരു കാര്യത്തില്‍ നിരാശയുണ്ട്. സമയം വരുമ്പോള്‍ ഞാന്‍ അക്കാര്യം വ്യക്‍തമാക്കാം. ജില്ലാ സെക്രട്ടറിമാരുമായി ഒരു നല്ല കൂടിക്കാഴ്ചയാണ് നടന്നത്. അവരെല്ലാം തൃപ്‌തരാണ്” - രജനികാന്ത് പ്രതികരിച്ചു.
 
അടുത്തമാസമാണ് രജനികാന്ത് തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയെപ്പറ്റിയുള്ള നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തുന്നത്. അതിന്‍റെ പ്രാരംഭനീക്കമെന്ന നിലയിലാണ് ഇപ്പോഴുള്ള ഈ കൂടിക്കാഴ്ചകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈകൊടുക്കേണ്ട, പകരം ഇന്ത്യക്കാരെ പോലെ നമസ്തേ പറഞ്ഞോളു, കൊറോണയെ ചെറുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രിയുടെ നിദേശം