ബിസിസിഐ നേതൃത്വത്തെ പിരിച്ചുവിടണമെന്ന് ലോധ കമ്മിറ്റി സുപ്രീംകോടതിയിൽ
ബിസിസിഐ നേതൃത്വത്തെ പിരിച്ചുവിടണമെന്ന് ലോധ കമ്മിറ്റി സുപ്രീംകോടതിയിൽ
ബിസിസിഐ നേതൃത്വത്തെ പിരിച്ചുവിടാൻ നിർദേശിച്ച് ലോധ കമ്മിറ്റി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. ബിസിസിഐ നിരീക്ഷകനായി മുൻ ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയമിക്കണമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.
ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂർ അടക്കമുള്ളവരെ പിരിച്ചുവിടാനാണ് ലോധ കമ്മിറ്റി പുതിയ റിപ്പോർട്ടിൽ നിരീക്ഷിച്ചിരിക്കുന്നത്. നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ലോധ കമ്മിറ്റിയുടെ ശുപാർശ. ക്രിക്കറ്റിലെ അഴിമതി അന്വേഷിക്കുന്നതിനാണ് ജസ്റ്റിസ് ലോധ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചത്.
നേരത്തെ, ലോധ കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിച്ചിരുന്ന ഭേദഗതികൾ നടപ്പിലാക്കാൻ തയറാകാത്തതിനെ തുടർന്ന് നിരവധി തവണ ബിസിസിഐക്കു സുപ്രീം കോടതിയിൽനിന്നു വിമർശനം നേരിട്ടിരുന്നു. ക്രിക്കറ്റിലെ അഴിമതി അന്വേഷിക്കുന്നതിനാണ് ജസ്റ്റിസ് ലോധ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചത്.