Webdunia - Bharat's app for daily news and videos

Install App

ഇതെന്താ പക്ഷി കാഷ്‌ഠമോ?:- മോദിയെ ട്രോളി ദിവ്യ സ്‌പന്ദന

ഇതെന്താ പക്ഷി കാഷ്‌ഠമോ?:- മോദിയെ ട്രോളി ദിവ്യ സ്‌പന്ദന

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (08:04 IST)
മോദിയെ ട്രോളുന്നത് ഒരു വീക്ക്‌നസായി ഏറ്റെടുത്തിരിക്കുകയാണ് നടിയും കോൺഗ്രസ് നേതാവുമായ ദിവ്യാ സ്‌പന്ദന. 3000 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമക്കരികില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടാണ് ഇപ്പോൾ ദിവ്യ രംഗത്തെത്തിയിരിക്കുന്നത്.
 
പ്രതിമയുടെ കാല്‍ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ച്, ‘ഇതെന്താ പക്ഷി കാഷ്ഠമാണോ’ എന്ന അടിക്കുറിപ്പോടെ  ട്വിറ്ററിലാണ് മോദിയുടെ ചിത്രം ഉൾപ്പെടെ ദിവ്യ പങ്കുവെച്ചത്. അതേസമയം ദിവ്യയുടെ ട്വീറ്റിനെതിരെ കടുത്ത എതിര്‍പ്പുമായി ബി ജെ പി രംഗത്തെത്തി. 
 
അതേസമയം, ദിവ്യയുടെ ഭാഷ അല്‍പം കടന്നുപോയെന്നാണ് കോണ്‍ഗ്രസില്‍ നിന്നും ആക്ഷേപം ഉയരുന്നത്. കോണ്‍ഗ്രസിന്‍റെ മൂല്യത്തകര്‍ച്ചയാണ് ദിവ്യയുടെ ട്വീറ്റിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബി ജെ പി വിമര്‍ശിച്ചു. സര്‍ദാര്‍ പട്ടേലിനെതിരായ അധിക്ഷേപവും നരേന്ദ്ര മോദിയോടുള്ള വെറുപ്പും ചേര്‍ന്നതാണ് ആ ഭാഷ. ഇതാണ് രാഹുല്‍ ഗാന്ധിയുടെ സ്നേഹത്തിന്‍റെ രാഷ്ട്രീയമെന്നും ബി ജെ പി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിമര്‍ശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments