Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിയുടെ 3000 കോടിയുടെ പ്രതിമയും പിണറായിയുടെ 20 കോടിയുടെ കിടപ്പാടവും!

മോദിയുടെ 3000 കോടിയുടെ പ്രതിമയും പിണറായിയുടെ 20 കോടിയുടെ കിടപ്പാടവും!
, ബുധന്‍, 31 ഒക്‌ടോബര്‍ 2018 (14:38 IST)
ലോകത്തിലെ ഏറ്റവും ഉയരമുളള പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച് കഴിഞ്ഞു. അതേസമയം, 20 കോടി രൂപ മുടക്കി ഇങ്ങ് കേരളത്തിൽ പിണറായി സർക്കാർ ഓഖി ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകി. 
 
വലിയ വിമര്‍ശനമാണ് 3000 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ പ്രതിമയുടെ പേരില്‍ മോദിക്ക് നേരെ ഉയരുന്നത്. കര്‍ഷക ആത്മഹത്യകള്‍ പെരുകുന്ന, പട്ടിണി മരണങ്ങൾക്ക് കുറവില്ലാത്ത രാജ്യത്ത് ഇപ്പോൾ ഈ പ്രതിമയുടെ ആവശ്യമെന്തായിരുന്നു എന്നാണ് എല്ലാവരും ചോദിക്കുന്നത്.
 
ഇന്ത്യക്ക് വേണ്ടത് കോടികള്‍ മുടക്കിയുള്ള പ്രതിമയല്ലെന്ന് പൊതുജനം ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദിലെ ഗോത്രസമൂഹം പ്രതിഷേധ സൂചകമായി ഇന്നത്തെ ദിവസം പട്ടിണി കിടക്കുകയാണ്. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നതിന് തെളിവാണ് പിണറായി വിജയന്റെ കിടപ്പാട പദ്ധതി ഉദ്ഘാടനം.
 
കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. മോദി സർക്കാരിനെതിരെ വിമർശനമുയരുമ്പോൾ പിണറായി സർക്കാർ കൈയ്യടി നേടുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങും, ഒടുവിൽ ദമ്പതികൾക്ക് എട്ടിന്റെ പണി തന്നെ കിട്ടി