Select Your Language

Notifications

webdunia
webdunia
webdunia
webdunia

DK Shivakumar: കോണ്‍ഗ്രസിന്റെ വിജയം; പൊട്ടിക്കരഞ്ഞ് ശിവകുമാര്‍ (വീഡിയോ)

DK Shivakumar crying after Election Result
, ശനി, 13 മെയ് 2023 (13:29 IST)
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ വൈകാരികമായി പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സഹകരണവും ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുമാണ് വിജയത്തിനു പിന്നിലെന്ന് ശിവകുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ശിവകുമാര്‍ പൊട്ടിക്കരഞ്ഞു. 

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം നിലനിര്‍ത്തുകയാണ്. 224 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 129 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 66 സീറ്റുകളില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 22 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Karnataka Elections 2023: ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്, സഹകരിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ മാത്രം ചര്‍ച്ച