Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയുടെ ആസ്തി 1413 കോടി, പട്ടിക ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയുടെ ആസ്തി 1413 കോടി, പട്ടിക ഇങ്ങനെ
, വ്യാഴം, 20 ജൂലൈ 2023 (15:26 IST)
ഇന്ത്യയിലെ ഏറ്റവും ധനികരായ എംഎല്‍എമാരുടെ കണക്കുകള്‍ വിശദമാക്കി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലുടനീളമുള്ള നിയമസഭകളിലെ അംഗങ്ങളുടെ ശരാശരി ആസ്തി 13.63 കോടി രൂപയാണ്. കണക്കുകള്‍ പ്രകാരം 1413 കോടി രൂപയുമായി കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
 
28 സംസ്ഥാന അസംബ്ലികളില്‍ നിന്നും 2 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 4001 സിറ്റിങ് എംഎല്‍എമാരുടെ ആസ്തി വിശകലനം ചെയ്താണ് കണക്കെടുപ്പ്.
 
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള എംഎല്‍എമാര്‍
 
ഡി കെ ശിവകുമാര്‍(ഐഎന്‍ബസി): കനകപുര,കര്‍ണാടക: ആസ്തി: 1413 കോടി രൂപ
 
കെ എച്ച് പുട്ടസ്വാമി ഗൗഡ(ഐഎന്‍ഡി): ഗൗരിബിദാനൂര്‍, കര്‍ണാടക: ആസ്തി: 1267 കോടി
 
പ്രിയകൃഷ്ണ(ഐഎന്‍സി): ഗോവിന്ദരാജനഗര്‍,കര്‍ണാടക: ആസ്തി: 1156 കോടി
 
എന്‍ ചന്ദ്രബാബു നായിഡു(ടിഡിപി): കുപ്പം, ആന്ധ്രാപ്രദേശ്: ആസ്തി: 688 കോടി
 
ജയന്തിഭായ് സോമാഭായ് പട്ടേല്‍(ബിജെപി): ഹെബ്ബാള്‍,കര്‍ണാടക: ആസ്തി: 648 കോടി
 
വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡീ(വൈഎസ്ആര്‍സിപി): പുലിവെന്‍ഡ്‌ല,ആന്ധ്രാപ്രദേശ്: 510 കോടി
 
പരാഗ് ഷാ(ബിജെപി): ഘട്‌കോപ്പര്‍ ഈസ്റ്റ്,മഹാരാഷ്ട്ര: ആസ്തി: 500 കോടി
 
ടിഎസ് ബാബ(ഐഎന്‍സി): അംബികാപൂര്‍,ഛത്തിസ്ഗഡ്: ആസ്തി: 500 കോടി
 
മംഗള്‍പ്രഭാത് ലോധ(ബിജെപി): മലബാര്‍ ഹില്‍, മഹാരാഷ്ട്ര: 441 കോടി രൂപ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു