Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡി.കെ.ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; സിദ്ധരാമയ്യയെ അനുനയിപ്പിക്കാന്‍ രാഹുല്‍

അതേസമയം കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ ആര് മുഖ്യമന്ത്രിയാകണം എന്നതിനെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്

ഡി.കെ.ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; സിദ്ധരാമയ്യയെ അനുനയിപ്പിക്കാന്‍ രാഹുല്‍
, ശനി, 13 മെയ് 2023 (10:18 IST)
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 130 ഓളം സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപിക്ക് ലീഡ് ഉള്ള എഴുപതോളം സീറ്റുകളില്‍ മാത്രം. കേവല ഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പിച്ചു കഴിഞ്ഞു. ജെഡിഎസിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതോടെ ദക്ഷിണേന്ത്യ ബിജെപി മുക്തമാകും. ദക്ഷിണേന്ത്യയില്‍ നിലവില്‍ കര്‍ണാടകയില്‍ മാത്രമാണ് ബിജെപി ഭരിക്കുന്നത്. 
 
അതേസമയം കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ ആര് മുഖ്യമന്ത്രിയാകണം എന്നതിനെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്. ഡി.കെ.ശിവകുമാറിനെ പിന്തുണച്ച് ഒരു വിഭാഗം നേതാക്കളും സിദ്ധരാമയ്യയെ പിന്തുണച്ച് വേറൊരു വിഭാഗം നേതാക്കളും നിലയുറപ്പിച്ചിരിക്കുന്നു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്‍ഡിന് താല്‍പര്യം. സിദ്ധരാമയ്യയെ രാഹുല്‍ ഗാന്ധി നേരിട്ട് അനുനയിപ്പിച്ചേക്കും. മന്ത്രിസഭയില്‍ സിദ്ധരാമയ്യയെ കൂടി ഉള്‍പ്പെടുത്തി സമവായത്തിനാണ് ഹൈക്കമാന്‍ഡ് ശ്രമം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് തടവുശിക്ഷ അഞ്ച് വര്‍ഷമായി ഉയര്‍ത്തും; ഭേദഗതി ഉടന്‍