വേദനയറിഞ്ഞ് അയല്‍ക്കാര്‍; കേരളത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ഡിഎംകെ

വേദനയറിഞ്ഞ് അയല്‍ക്കാര്‍; കേരളത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ഡിഎംകെ

ഞായര്‍, 12 ഓഗസ്റ്റ് 2018 (15:42 IST)
ജനജീവിതം താറുമാറാക്കിയ കേരളത്തിലെ മഴക്കെടുതിയില്‍ സഹായഹസ്‌തവുമായി ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ).

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് ഡിഎംകെ പാര്‍ട്ടി പ്രസിഡന്റ് എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

ഞായറാഴ്‌ച ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സ്‌റ്റാലിന്റെ പ്രഖ്യാപനത്തിന് ശേഷം ഡിഎംകെ ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടു.

നേരത്തെ തമിഴ് സിനിമാ താരങ്ങളുടെ കൂട്ടയ്‌മയായ നടികര്‍ സംഘവും അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു. നടന്മാരായ സൂര്യയും കാര്‍ത്തിയും 25ലക്ഷം രൂപയാണ് നല്‍കിയത്.

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസനും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം സൂര്യയ്‌ക്കും കാര്‍ത്തിക്കും പിന്നാലെ ലക്ഷങ്ങളുമായി നടികര്‍ സംഘവും; ഓടിയൊളിച്ച് മലയാള സിനിമാ താരങ്ങള്‍