Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

അതില്‍ ഒന്നാമത്തേതാണ് ലോവര്‍ ബര്‍ത്ത് ലഭിക്കാനുള്ള മുന്‍ഗണന.

Mumbai train accident 2025,Train mishap in Mumbai,Mumbai railway accident today,Mumbai local train accident news,Mumbai train crash 5 dead,മുംബൈ ട്രെയിൻ അപകടം 2025,മുംബൈ ട്രെയിൻ അപകടത്തിൽ 5 പേർ മരിച്ചു,മുംബൈ റെയിൽവേ അപകടം,ഇന്ന് മുംബൈ ട്രെയിൻ അപകടം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 നവം‌ബര്‍ 2025 (17:39 IST)
ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ ചില ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും ഇതേപ്പറ്റി അറിവില്ല. മുതിര്‍ന്ന പൗരന്മാരുടെ യാത്ര കൂടുതല്‍ സുഖമാക്കാനായി റെയില്‍വേ അവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം. അതില്‍ ഒന്നാമത്തേതാണ് ലോവര്‍ ബര്‍ത്ത് ലഭിക്കാനുള്ള മുന്‍ഗണന. 
 
60 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്കും 58 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ആണ് ഈ മുന്‍ഗണന ലഭിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. ഇനി ബുക്ക് ചെയ്യുന്ന സമയത്ത് ഈ സൗകര്യം ലഭ്യമല്ലെങ്കില്‍ യാത്ര ചെയ്യുന്ന വേളയില്‍ ടിടിയോട് ഇതിനായി ആവശ്യപ്പെടാം. 
 
അതുപോലെതന്നെ സ്ലീപ്പര്‍ കോച്ചിലും എസി കോച്ചിലും മുതിര്‍ന്ന പൗരന്മാര്‍ക്കായി ലോവര്‍ ബര്‍ത്ത് റിസര്‍വ് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ലോക്കല്‍ ട്രെയിനുകളിലും ഈ സൗകര്യങ്ങള്‍ ലഭ്യമാണ്. ഇതിനൊക്കെ പുറമേ വീല്‍ചെയറുകളും കുറഞ്ഞ നിരക്കില്‍ ചുമട്ടുതൊഴിലാളികളും മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍