Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് റോട്ട് വീലര്‍, പിറ്റ്ബുള്‍ ഉള്‍പ്പെടെ 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചു

രാജ്യത്ത് റോട്ട് വീലര്‍, പിറ്റ്ബുള്‍ ഉള്‍പ്പെടെ 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 13 മാര്‍ച്ച് 2024 (17:09 IST)
രാജ്യത്ത് റോട്ട് വീലര്‍, പിറ്റ്ബുള്‍ ഉള്‍പ്പെടെ 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചു. നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പ്പന എന്നിവ തടയണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മനുഷ്യജീവന് അപകടമാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.
 
ഈ ഇനങ്ങളിലുളള നായ്ക്കള്‍ക്ക് ലൈസന്‍സോ പെര്‍മിറ്റോ നല്‍കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകടകാരികളായ നായ്ക്കളുടെ ക്രോസ് ബീഡുകള്‍ക്കും വിലക്കുണ്ട്. റോട്ട്വീലര്‍, പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, അമേരിക്ക സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ടോസ ഇനു, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ,ബോസ്‌ബോയല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്‌സ്, ടെറിയര്‍സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്‌സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ, ബാന്‍ഡോ എന്നിവയാണ് നിരോധിച്ച പട്ടികയിലുള്‍പ്പെട്ടവ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റോക്ക് ട്രേഡിങ്ങിലൂടെ ലാഭവിഹിതം താരാമെന്ന പേരിൽ കോടികൾ തട്ടി, യുവതി പിടിയിൽ