Publish Date: Tue, 12 Oct 2021 (18:20 IST)
Updated Date: Tue, 12 Oct 2021 (18:23 IST)
രാജ്യത്ത് വിമാനക്കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ്. നൂറ് ശതമാനം ആഭ്യന്തര സർവീസുകൾക്കും അനുമതി നൽകികൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സർവ്വീസുകളിൽ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിമാന സര്‍വ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. സെപ്റ്റംബറിലാണ് സര്‍ക്കാര്‍ 72.5 ശതമാനത്തില്‍ നിന്ന് 85 ശതമാനമാക്കി ഉയര്‍ത്തിയിയിരുന്നത്. പുതിയ തീരുമാനം ഒക്‌ടോബർ 18 മുതൽ നിലവിൽ വരും. അതേസമയം യാത്രക്കാരും ജീവനക്കാരും കൊവിഡ് നിയന്ത്രണ പെരുമാറ്റവും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു.