Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; എച്ച് 1ബി വീസ നിയമത്തിലെ നിബന്ധനകൾ കര്‍ശനമാക്കി

എച്ച് 1 ബി വീസ നിയമത്തിലെ നിബന്ധനകൾ കര്‍ശനമാക്കി

ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; എച്ച് 1ബി വീസ നിയമത്തിലെ നിബന്ധനകൾ കര്‍ശനമാക്കി
, ചൊവ്വ, 4 ഏപ്രില്‍ 2017 (12:04 IST)
എച്ച് 1 ബി വീസ നിയമത്തിലെ നിബന്ധനകൾ ഇന്നലെ മുതല്‍  യുഎസ് കര്‍ശനമാക്കി. ഇത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതായിരുന്നു. യുഎസ് പൗരന്മ‍ാരുടെ ചെലവിൽ വിദേശീയരെ സഹായിക്കുന്ന പരിപാടിയാണിത്. ഇത് വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം നിയമം കർക്കശമാക്കാൻ തീരുമാനിച്ചത്. ഈ വർഷത്തെ എച്ച് 1 ബി വീസയുടെ നടപടിക്രമങ്ങൾ ഇന്നലെ മുതൽ ആരംഭിച്ച പശ്ചാത്തലത്തിലാണ് യുഎസ് ഈ നിലപാടു എടുത്തത്.
 
ഉയർന്ന നൈപുണ്യമുള്ള വിദേശ ജോലിക്കാരെ മാത്രമേ യുഎസ് കമ്പനികൾ റിക്രൂട്ട് ചെയ്യാവുള്ളൂയെന്നത് കർശനമാകുന്നു. ഇതും യോഗ്യതയുള്ള ജോലിക്കാർ യുഎസിൽ കുറവാണെങ്കിൽ മാത്രം. ഇതായിരുന്നു നിയമമെങ്കിലും ഇത്രയുംനാൾ യോഗ്യതയും താൽപ്പര്യവുമുള്ള യുഎസ് പൗരന്മ‍ാരെ തഴഞ്ഞാണ് കമ്പനികൾ പുറത്തുനിന്നുള്ളവരെ എടുത്തിരുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാതയോരത്തെ മദ്യനിരോധനം: കൂടുതൽ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; സ്റ്റാര്‍ ഹോട്ടലുകള്‍ വഴിയുള്ള കളള് വിതരണം ആലോചിക്കുന്നതായി കോടിയേരി