Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ മുസ്ലിം വിരുദ്ധമനോഭാവം മറനിക്കി പുറത്തേക്ക്; ട്രംപ്‌ അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഇന്ത്യയില്‍ ഹിന്ദുക്കളുടെ പ്രാര്‍ത്ഥനയും പൂജയും- പിന്നില്‍ ഹിന്ദു സംഘടനകള്‍

ഹിന്ദുസേനാ നാഷണലിസ്‌റ്റ് എന്ന സംഘമാണ്‌ ന്യൂഡല്‍ഹിയിലെ പാര്‍ക്കില്‍ പൂജ നടത്തിയത്

ഡൊണാള്‍ഡ്‌ ട്രംപ്‌
ന്യുഡല്‍ഹി , ബുധന്‍, 11 മെയ് 2016 (20:33 IST)
കടുത്ത മുസ്ലിം വിരുദ്ധമനോഭാവം പുലര്‍ത്തുന്ന ഡൊണാള്‍ഡ്‌ ട്രംപ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യയില്‍ വ്യാപകമായി പൂജ. ഒരു ഡസനോളം വരുന്ന ഹിന്ദുക്കളുടെ സംഘടനയാണ്‌ ഹിന്ദുദൈവങ്ങള്‍ക്ക്‌ വിശേഷാല്‍ പൂജയും മന്ത്രജപവും നടത്തിയത്‌.

ബുധനാഴ്‌ച ഹിന്ദുസേനാ നാഷണലിസ്‌റ്റ് എന്ന സംഘമാണ്‌ ന്യൂഡല്‍ഹിയിലെ പാര്‍ക്കില്‍ പൂജ നടത്തിയത്. സംഘമായി എത്തിയ ആളുകള്‍ പാര്‍ക്കില്‍ ഒരു ബ്‌ളാങ്കറ്റ്‌ വിരിച്ച ശേഷം അതില്‍ ശിവനും ഹനുമാനും ഉള്‍പ്പെടെയുള്ള ഹിന്ദു ദേവന്മാരുടെ പ്രതിഷ്‌ഠകള്‍ക്കൊപ്പം പ്രസംഗിക്കുന്ന ട്രംപിന്റെ ഒരു കളര്‍ഫോട്ടോ കൂടി വെച്ച ശേഷം പൂജയും പ്രാര്‍ത്ഥനയും നടത്തുകയായിരുന്നു.

ട്രംപിനെ വിജയിപ്പിക്കാന്‍ ദൈവത്തോട്‌ അപേക്ഷിക്കുന്ന സംസ്‌കൃത്തിലുള്ള മന്ത്രോച്ചാടനമാണ്‌ നടത്തിയത്‌. ഇത്തരത്തിലുള്ള നിരവധി പൂജകള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഹിന്ദു സംഘടനകള്‍ നടത്തുന്നുണ്ട്. മുസ്ലിം വിരുദ്ധമനോഭാവം പുലര്‍ത്തുന്നവരാണ് ഈ പൂജയ്‌ക്ക് പിന്നില്‍. അതേസമയം, പൂജ നടത്തിയ സംഭവം ഇന്ത്യയിലെ മുസ്ലിം വിരുദ്ധമനോഭാവത്തിന് ഉദ്ദാഹരണമാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

 നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ സ്‌ഥാനാര്‍ത്ഥിത്വത്തില്‍ ഏറെ മുന്നിലാണ്‌ ട്രംപ്‌. അമേരിക്കയെ ഭീകരാക്രമണങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മുസ്ലിങ്ങളെ അമേരിക്കയില്‍ നിരോധിക്കണമെന്നതുള്‍പ്പെടെയുള്ള വിവാദ പ്രസ്‌താവനകള്‍ നടത്തിയയാളാണ്‌ ട്രംപ്‌.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തെ ഗുജറാത്താക്കാന്‍ ജനങ്ങള്‍ക്ക് സൗകര്യമില്ലാത്തത് കൊണ്ടാണ് ബി ജെ പിക്ക് ജയിക്കാന്‍ കഴിയാത്തതെന്ന് മോദി മനസ്സിലാക്കണം: പിണറായി