സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലഡാക്കില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുത്തത്. ചൈന സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് 2012ല്‍ യുഎസ് ചൈനീസ് ടെലികോം കമ്പനികളുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു.
2014ല്‍ ബിഎസ്എന്‍എല്ലിന്റെ നെറ്റ് വര്‍ക്ക് ചൈനീസ് കമ്പനിയായ വാവെ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ജിയോ ചൈനീസ് കമ്പനികളുമായി സഹകരിക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങുമായിട്ടാണ് ജിയോ സഹകരിക്കുന്നത്.